നടൻ രജനികാന്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നിഷാദ് ബാല എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പണ്ട് ബെൻസ് കമ്പനിയുടെ 100 കോടിയോ മറ്റോ ഉള്ള ഓഫർ നിരസിച്ചു പരസ്യത്തിൽ താൻ അഭിനയിക്കില്ല എന്ന് തീരുമാനിച്ച ആളാണ് “രജനി.
തന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനുമതിയില്ലാതെ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ രജനികാന്ത്. പൊതുനോട്ടീസിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതാണ് ഇന്നത്തെ ട്രെന്റിംഗ് വാർത്ത. എന്നാൽ ഇത് ധാർഷ്ട്യമാണോ, അഹങ്കാരമാണോ? ഈ വാർത്തയുടെ യാഥാർത്ഥ്യമെന്ത് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.
ഏതൊരു പൗരന്റെയും ഫോട്ടോയോ വീഡിയോ യോ വ്യവസായികം ആയി ഉപയോഗിക്കുകയാണെങ്കിൽ ആ പൗരന്റെ അനുവാദം വേണം. അത് ന്യായം ആയ കാര്യം ആണ്. ഈ പ്രാങ്ക് കളിക്കുന്നവർക്ക് ഒക്കെ കിട്ടാവുന്ന പണി നിയമം അറിയുന്നവർ ആരെങ്കിലുടെയും കയ്യിൽ പെട്ടാൽ മതി, ഒരു കമ്പനിയുടെയും ബ്രാൻഡ് അംബിസിഡർ അല്ലാത്ത വെക്തി.
സിനിമയാണ് അല്ലാതെ ഒന്നിനെയും കുറിച്ച് അഭിപ്രായം പറയാനും, വാങ്ങാൻ പറയാനും താല്പര്യം ഇല്ല എന്ന് പറഞ്ഞു കോടികൾ വേണ്ട എന്ന് വെച്ചു ഇരിക്കുന്നു. പുള്ളിയുടെ സാമൂഹിക പ്രതിബദ്ധത. അല്ലാതെ അഹങ്കാരം അല്ല, മുൻപ് പല തവണ ഇങ്ങനെ പബ്ലിക് നോട്ടീസ് ഇറക്കി പ്രഖ്യാപിച്ചിട്ടുണ്ട് അദ്ദേഹം. ആർക്കെങ്കിലും എതിരെ പരാതിപ്പെട്ടിട്ടുണ്ടോ? ആർക്കെങ്കലും എതിരെ നിയമ നടപടി? അഭിനയമാണ് തന്റെ തൊഴിൽ എന്ന് അടിവരയിടുകയാണ് സൂപ്പർ സ്റ്റാർ. സമൂഹത്തിനോട് ഉത്തരവാദിത്വമുള്ള ഒരു കലാകാരനിൽ നിന്ന് വന്ന വളരെ വിലപ്പെട്ട വാക്കുകളാണ് ഇത്.
സിനിമാ ലോകത്തു എന്തും വിറ്റു പണമുണ്ടാക്കുന്ന വർത്തമാന കാല പ്രവണതക്കു ഒരപവാദമായി തോന്നാം. പൊതുജന സമൂഹത്തെ തങ്ങളുടെ വലയിലേക്ക് കൊണ്ട് വരാൻ മുതലാളിത്തിന്റെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് സെലിബ്രിറ്റികൾ.തന്നെ ദൈവത്തെ പോലെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ ഒരു ചൂഷണത്തിന് വിധേയമാകേണ്ടതില്ല എന്നദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകാം സൂപ്പർ സ്റ്റാർ. എടുത്ത നല്ല തീരുമാനത്തെ ഒരു മികച്ച സന്ദേശമായി കാണാം. ഇതിൽ ധാർഷ്ട്ട്യത്തിന്റെ നേരിയ ലാഞ്ചന പോലും വരുന്നില്ലല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.