ഡെന്നിസ് ജോസഫിന്റെ മികച്ച തിരക്കഥകളിൽ ഒന്ന് കൂടിയാണ് എഫ് ഐ ആർ


മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സിജു തോമസ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപി ചിത്രം എഫ് ഐ ആറിനെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എഫ് ഐ ആർ ഒരൊറ്റ ബി ജി എം കൊണ്ട് മലയാള സിനിമയിലെ വില്ലനെ ഇഷ്ട്ടപ്പെട്ട ഒരേ ഒരു സിനിമ.

വർത്തമാന കാലത്തെ സിനിമ. ഡെന്നിസ് ജോസഫ് ന്റെ മികച്ച തിരക്കഥകളിൽ ഒന്ന്. ഷാജി കൈലാസിന്റെ അടിപൊളി സംവിധാനം. നരേന്ദ്ര ഷെട്ടി. എവർ ബെസ്റ്റ് വില്ലൻ ഓഫ് മലയാളം സിനിമ. ഇദ്ദേഹത്തിന്റെ മലയാളത്തിലെ മറ്റു സിനിമകൾ ഏതൊക്കെ ആണ്? ഇദ്ദേഹത്തിന്റെ ഒറിജിനൽ നെയിം എന്താണ്‌ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.

മലയാളത്തിലെ തന്നെ വേറെ ഉസ്താദ്, സത്യം അങ്ങനെ കുറച്ച സിനിമകളിൽ ഉണ്ട്. അതിൽ ഉസ്താദിലെ ലുക്ക് അടിപൊളി ആയിരുന്നു, ഇലവങ്കോട് ദേശം എന്ന സിനിമയിലും ഉണ്ട്. കെ.ജി.ജോർജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം, ഉസ്താദ്, സത്യം, കളക്ടർ,ഉദയം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം നെഗറ്റീവ് വേഷത്തിൽ പുള്ളി വന്നിട്ടുണ്ട്, ഇദ്ദേഹത്തിന്റെ പേര് രാജീവ് എന്നാണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്.