സിനിമയുടെ തുടക്കത്തിൽ സായികുമാർ ഒറ്റക്ക് കഥ തള്ളിക്കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഒരു ആശങ്ക ഉണ്ടായിരുന്നു


അൻ‌വർ റഷീദിന്റെ സംവിധാനത്തിൽ മമ്മൂട്ടി, റഹ്മാൻ, മനോജ്‌ കെ. ജയൻ, രഞ്ജിത്ത്, ഭീമൻ രഘു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാള ചലച്ചിത്രമാണ് രാജമാണിക്യം. വലിയ വീട്ടിൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സിറാജ് വലിയ വീട്ടിൽ നിർമ്മിച്ച ഈ ചിത്രം വലിയ വീട്ടിൽ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്. ഈ ചലച്ചിത്രത്തിൽ, മമ്മൂട്ടിയുടെ തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണ രീതി ശ്രദ്ധേയമാണ്. ഇന്ന് ചിത്രം ഇറങ്ങിയിട്ട് പതിനേഴു വർഷങ്ങൾ തികയുകയാണ്,

ഇപ്പോൾ സിനിമയുടെ പതിനേഴു വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ അമി എന്ന ആരാധകൻ പങ്കുവെച്ചോരു പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, സിനിമ തുടങ്ങി ആദ്യ ഇരുപത് മിനിറ്റ് സായികുമാർ ഒറ്റയ്ക്ക് തോളിലേറ്റി കൊണ്ട് പോകുന്നുണ്ടെങ്കിലും ഉള്ളിൽ ചെറിയൊരു ആകാംക്ഷയും പേടിയും ഉണ്ടായിരുന്നു എന്നാണ് തന്റെ പോസ്റ്റിൽ ഈ യുവാവ് പറയുന്നത്, അത് മാത്രമല്ലകാരണം തിരുവനന്തപുരം സ്ലാങ് ഏത് രീതിയിൽ പ്രേക്ഷകർ എടുക്കുമെന്നും മമ്മൂട്ടി അതെങ്ങിനെ കൈകാര്യം ചെയ്യുമെന്നും അറിയില്ലല്ലോ.

വില്പത്രം വായിക്കുമ്പോൾ മണിയൻ പിള്ള രാജുവിന്റെ സംശയം മുതൽ ആളാരാണെന്ന് ചോദ്യത്തിനുള്ള മറുപടിയായി കർണാടകയിലെ ബെല്ലാരിയിലുള്ള പോത്ത് കച്ചവടക്കാരൻ എന്ന് പറയും വരെയുള്ള ഇൻട്രോ ബിൽഡപ്പൊക്കെ ഇന്നും ഒരു പക്കാ കച്ചവട സിനിമക്കുള്ള ബെഞ്ച് മാർക്ക് തന്നെയാണ് എന്നും ഇയാൾ അഭിപ്രായപ്പെടുന്നു. രാജമാണിക്യത്തിൽ ഡയലോഗ് മുതൽ എല്ലാ സംശയവും കാറ്റിൽ പറത്തി പടം ടോപ്പ് ഗിയറിൽ കുതിക്കുന്ന കാഴ്ച്ചക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. എന്നാണ് ഇയാൾ വ്യക്തമാക്കുന്നത്.

രഞ്ജിത്ത് ചെയ്യേണ്ടിയിരുന്ന പ്രൊജക്റ്റ്‌ വെറും ഇരുപത്താറാം വയസ്സിൽ ഏറ്റെടുത്ത്‌ ഒരു ട്രെന്റ് സെറ്റർ ഒരുക്കിയ അൻവർ റഷീദിന് തന്നെയാണ് ഫുൾ ക്രെഡിറ്റ്‌. ബെൻസ് കാറിന്റെ ബോണറ്റിൽ ഒരു റെയ്ബാൻ വെച്ച് തിളങ്ങുന്ന ചുവന്ന ജുബ്ബയുടെ കൈ തെറുത്ത്‌ കറുത്ത മുണ്ടും ഉടുത്തു നിൽക്കുന്ന പോസ്റ്റർ ആയിരുന്നു കൊടുങ്ങല്ലൂർ ടൗണിൽ റിലീസിന് മുൻപ് വന്ന ആദ്യ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു,
അന്ന് ടോപ് ലീഗിൽ നിൽക്കുന്ന രഞ്ജിത്ത് ഒഴിവാക്കിയ പ്രൊജക്റ്റ്‌ ഒരു പുതിയ ചെക്കൻ സംവിധാനം ചെയ്യുന്ന ഏതോ ഒരു അലന്ന പടം പ്രതീക്ഷിച്ചു ഓപ്പണിങ് ഷോക്ക് തിയേറ്ററിൽ കയറിയത് മാത്രമേ പിന്നെ ഓർമ്മയുള്ളു. പതിനഞ്ച് വർഷങ്ങൾക്കിപ്പുറവും രാജമാണിക്യം തന്ന അത്രയും ഓപ്പണിങ് ഷോ രോമാഞ്ചവും വ്യക്തിപരമായി വേറെ ഉണ്ടായിട്ടില്ല എന്നാണ് ഇയാൾ പോസ്റ്റിൽ കൂടി അഭിപ്രായപ്പെടുന്നത്.