സംപ്രേക്ഷണം തുടങ്ങി ആദ്യ വാരം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയാണ് ചക്കപ്പഴം. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന പാരമ്പരായിൽ പ്രേഷകരുടെ പ്രിയപ്പെട്ട നിരവധി താരങ്ങൾ ആണ് ഉള്ളത്. എന്നാൽ കുറെ പുതുമുഖ താരങ്ങളും പരമ്പരയിൽ ഉണ്ട്. പുതുമുഖം ആണെങ്കിൽ തന്നെ വളരെ പെട്ടന്നാണ് ഇവർ ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ടിക്ക് ടോക്കിൽ കൂടി പ്രേഷകരുടെ എല്ലാം ശ്രദ്ധ നേടിയ റാഫിയും പരമ്പരയിൽ പ്രധാന വേഷത്തിൽ യെത്തുന്നുണ്ട്. മികച്ച പ്രകടനം ആണ് റാഫി പരമ്പരയിൽ കാഴ്ച്ച വെക്കുന്നത്. അത് കൊണ്ട് തന്നെ റാഫി അവതരിപ്പിക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന് ആരാധകരും ഏറെയാണ്.
ഇപ്പോഴിതാ റാഫിയെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. രണ്ടായിരത്തി ഇരുപതിലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് റാഫി ആണ്. റാഫി അവതരിപ്പിച്ച സുമേഷ് എന്നാ കഥാപാത്രം ആണ് നോമിനേഷനിൽ ഉൾപ്പെട്ടത്. രണ്ടു അവാർഡുകൾ ആണ് ഈ വര്ഷം ചക്കപ്പഴം നേടിയിരിക്കുന്നത്. പരമ്പരയിൽ പ്രധാന വേഷത്തിൽ എത്തുന്ന അശ്വതി ശ്രീകാന്ത് ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ അവസരത്തിൽ ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ഒരു അവാർഡ് ലഭിച്ചതിൽ അതീവ സന്തോഷമാണ് റാഫിക്കുള്ളത്. തന്റെ സന്തോഷം റാഫി ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. ‘എല്ലാവർക്കും എന്റെ നന്ദി, ഈ അവസരത്തിൽ സുമേഷ് എന്ന കഥാപാത്രം വിശ്വസിച്ച് എന്നെ ഏൽപ്പിച്ച ഡയറക്ടർ ഉണ്ണി സാറിനും ഇത്രയും നാലും എനിക്ക് വേണ്ട പിന്തുണ നൽകിയ എല്ലാ പ്രേക്ഷകർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. അതോടൊപ്പം തന്നെ ചക്കപ്പഴം കുടുംബത്തിനും വീട്ടുകാർക്കും കൂടെ നിന്ന കൂട്ടുകാർക്കും ഒരായിരം നന്ദി’.
എന്റെ കൂടെ അവാർഡ് ലഭിച്ച എല്ലാവർക്കും ആശംസകൾ, കൂടെ സുമേഷിന്റെ ചേട്ടത്തിക്കും.’-എന്നുമാണ് റാഫി സന്തോഷത്തോടെ പ്രേക്ഷകരെ അറിയിച്ചത്.
വളരെ നാച്ചുറൽ ആയി പെരുമാറുന്ന സുമേഷ് എന്നാ കഥാപാത്രത്തെയാണ് ചക്കപ്പഴത്തിൽ റാഫി അവതരിപ്പിച്ചത്. സാധാരണ ഈ തലമുറയിൽ ഉള്ള ഒരു ശരാശരി യുവാവിന്റെ ജീവിതം ആണ് സുമേഷിലൂടെ റാഫി അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ റാഫിയുടെ കഥാപാത്രത്തിന് ഏറെ യുവ ആരാധകരും ഉണ്ടായിരുന്നു. ടിക്ക് ടോക്കിലൂടെ ശ്രദ്ധ നേടിയ റാഫി ആദ്യമായി ചെയ്യുന്ന ടെലിവിഷൻ പരമ്പരയാണ് ചക്കപ്പഴം.