ജയറാമിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് രചന നാരായണൻകുട്ടി. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരു പോലെ സജീവമായ താരം. നൃത്തത്തിൽ കഴിവ് തെളിയിച്ചുകൊണ്ടിരുന്ന നടി അഭിനയത്തിലും തനിക് നൈപുണ്യം ഉണ്ട് എന്ന് കുറച്ച് വർഷങ്ങൾ കൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വരുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ കാസിം പടിക്കപ്പറമ്പിൽ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മലയാള സിനിമയിലേക് തുടക്കം. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി തുടക്കം ആദ്യ ചിത്രത്തിൽ തന്നെ തരക്കേടില്ലാത്ത അഭിനയം കാഴ്ച്ച വെച്ച നടി.

പിന്നീട് ആമേൻ, പുണ്യാളൻ അഗർഭത്തീസ്‌ തുടങ്ങിയ സിനിമകളിലും മികച്ച അഭിനയം കാഴ്ച വെച്ചു. പക്ഷെ പിന്നീടങ്ങോട് ഒരുപാട് സിനിമകളിൽ അഭിനയിച്ചു എങ്കിലും ഒരു ഡാൻസർ ആയത് കൊണ്ടോ എന്തോ ഒരുപാട് ഭാവങ്ങൾ മുഖത്തു വരുന്നതായി തോന്നിയിട്ടുണ്ട്. ലക്കി സ്റ്റാർ ഇറങ്ങിയ സമയത്ത് അടുത്ത ഉർവശി ആണ് എന്ന് വരെ അവരെ പറഞ്ഞിരുന്നു.

കാബോജി, യു ടൂ ബ്രൂട്ടസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, ഡബിൾ ബാരൽ,ഐൻ,വല്ലാത്ത പഹയൻ, കാന്താരി, തിലോത്തമ അങ്ങനെ തുടങ്ങി ആറാട്ടിൽ ആണ് രചന അവസാനം അഭിനയിച്ചത്. മികച്ച നർത്തകി കൂടി ആയ രചനക്ക് ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ചെയ്യുന്ന ജോലിയോട് ഇത്ര ആത്മാർഥത ഉള്ളൊരു താരം. ഇവരെയൊക്കെയാണ് ശെരിക്കും ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത് എന്നാണ് ഈ പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമെന്റ്.