കിളിക്കൊഞ്ചൽ എന്ന സിനിമയിൽ ഇദ്ദേഹം നല്ല വേഷം ചെയ്തിരുന്നു


പലപ്പോഴും നമ്മുടെ താരങ്ങളുടെ സഹോദരങ്ങളും സിനിമകളിലൂടെ നമുക്ക് മുന്നിൽ എത്താറുണ്ട്. എന്നാൽ ആ സമയങ്ങളിൽ ഒന്നും നമുക്ക് അവരെ  വേണ്ടത്ര പരിചയം ഇല്ല എങ്കിലും പിന്നീട് ആയിരിക്കും നമ്മുടെ സൂപ്പർസ്റ്റാറുകളുടെ സഹോദരങ്ങൾ ആണ് അവരെന്ന് നമ്മൾ അറിയുന്നത്. പലപ്പോഴും നമ്മുടെ താരങ്ങളുടെ സഹോദരങ്ങൾ സിനിമകളിൽ അഭിനയിച്ചിട്ടും ഉണ്ട്. മറ്റു ചിലർ ആകട്ടെ വർഷങ്ങൾ കൊണ്ട് സിനിമയിൽ ഉണ്ടെങ്കിലും സൂപ്പർസ്റ്റാറുകളുടെ സഹോദരങ്ങൾ ആണ് അവരെന്ന് അധികം ആർക്കും അറിയാത്ത കാര്യം ആണ്.

ഇത്തരത്തിൽ ഒരു താര സഹോദരനെ കുറിച്ചുള്ള ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ രോഹിത് ജോൺ ചെറിയാൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലാലേട്ടന്റെ ചേട്ടൻ പ്യാരിലാൽ. 1984ൽ ഇറങ്ങിയ “കിളിക്കൊഞ്ചൽ” സിനിമയിൽ ലാലേട്ടനോടൊപ്പം എന്നുമാണ് പഴയകാല ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്.

ചേട്ടൻ അച്ഛനെ പോലെ. ലാലേട്ടൻ അമ്മയെ പോലെ, പ്യാരേ ലാലിന്റെ റോൾ ആദ്യം മുകേഷിന് കിട്ടിയ അവസരമായിരുന്നു .അത് കൈ വിട്ടു പോയതിനെ കുറിച്ച് മുകേഷ് പറഞ്ഞിട്ടുണ്ട്  പ്യാരേ ലാലിന് വേണ്ടി മുകേഷിനെ വെട്ടി. പടം എട്ടു നിലയിൽ പൊട്ടുകയും ചെയ്തു, കരുനാഗപ്പള്ളിയിൽ സ്ഥിര താമസമായിരുന്നു. എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ഡൈവറായി പോകുമായിരുന്നു.

മദ്യപാനം അദ്ദേഹത്തെ നമ്മളിൽ നിന്നെല്ലാം അകറ്റി. അവസാനനാളുകൾ ശാസ്താംകോട്ടയിൽ താമസിച്ചു വരവേ വിധി അദ്ദേഹത്തെ നമ്മിൽ നിന്നും പറിച്ചു കൊണ്ട് പോയി. ഒരു ഫിയറ്റ് കാറിലായിരുന്നു എപ്പോഴും യാത്രകൾ. ചേച്ചിയെ ഇപ്പോഴും കാണാറുണ്ട് ,കരുനാഗപ്പളളിക്കാരിയാണ് രണ്ടാമത്തെ കല്യാണം കഴിച്ച ഭാര്യ, മർച്ചന്റ് നേവിയിൽ ഉയർന്ന പദവിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു.

മോഹൻലാലിന്റെ ഗ്യാങിനെക്കാൾ ഫേമസ് ആയിരുന്നു ചേട്ടന്റെ ഗ്യാങ് എന്നാണ് കേട്ടത് അടി പിടിയൊക്കെ ആയി വർണ്ണപ്പാക്കിട്ടിൽ മോഹൻലാലും മീനയും കുക്കിങ് ചെയ്യുമ്പോൾ ചെറുപ്പത്തിലേ കുസൃതികളെ പറയുന്ന സീനിൽ ഏട്ടന്റെ കഥയാണ് പറയുന്നത് എന്നാണ് കേട്ടത് ആ ഒരു സീൻ മോഹൻലാൽ തന്നെയാണ് ഡയറക്റ്റ് ചെയ്തത് അത് ഐ വി ശശി പറയുന്നത് കേട്ടിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.