പുതിയ തുടക്കവുമായി അമൃത, ഇത് ആർക്കെങ്കിലും ഉള്ള മറുപടി ആണോ എന്ന് ആരാധകരും

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന പരുപാടിയിൽ കൂടിയാണ് അമൃതയെ ആളുകൾ അറിയാൻ തുടങ്ങിയത്. പരുപാടിയിൽ നിന്ന് പുറത്ത് വന്നപ്പോഴും സിനിമ പിന്നണി ഗാന രംഗത്തേക്ക് അമൃത ചുവട് വെയ്ക്കുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു അമൃതയുടെ വളർച്ച. സ്വന്തമായി ഒരു മ്യൂസിക് ബാൻഡും അമൃതയും അഭിരാമിയും കൂടി നടത്തുന്നുണ്ട്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇതിനോടകം തന്നെ ആളുകൾക്കിടയിൽ ചർച്ച വിഷയം ആയിട്ടുണ്ട്. സിനിമ താരം ബാലയെ ആയിരുന്നു അമൃത വിവാഹം കഴിച്ചത്. ഒരു മകളും ഈ ദമ്പതികൾക്ക് ഉണ്ട്. എന്നാൽ അധികനാൾ ഇരുവരുടെയും ദാമ്പത്യം നീണ്ടു നിന്നില്ല എന്നതാണ് സത്യം. ഇരുവരും വിവാഹമോചനം നേടുകയായിരുന്നു.

കഴിഞ്ഞ ദിവസം ആണ് ബാല വീണ്ടും വിവാഹം കഴിച്ചത്. ഈ അവസരത്തിൽ അമൃതയുടെ പ്രതികരണം അറിയാൻ ആരാധകർ താല്പര്യപെട്ടു എങ്കിലും യാതൊരു വിധ പ്രതികരണവും അമൃതയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഈ വിഷയത്തിൽ അമൃതയെ പിന്തുണച്ചും കുറ്റപ്പെടുത്തിയും നിരവധി പേര് എത്തിയിരുന്നു. എന്നാൽ അവരോടും അമൃത പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അമൃത തൻറെ സോഷ്യൽ മീഡിയയി പേജിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗായിക ആയ അമൃത മോഡലിംഗ് രംഗത്തേക്കും തുടക്കം കുറിച്ചതിന്റെ സൂചനകൾ ആണ് പുതിയ ചിത്രത്തിൽ കൂടി അമൃത പറയുന്നത്.

ഒരു ജൂവലറിയുടെ പരസ്യത്തിന് വേണ്ടി മനോഹരമായ ആഭരണങ്ങളും പട്ടു സാരിയും ധരിച്ചു നിൽക്കുന്ന ചിത്രം ആണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ഇതോടെ മോഡലിംഗിലും താൻ തുടക്കം കുറിച്ച് എന്ന് ആരാധകരോട് പറയാതെ പറയുകയാണ് അമൃത. നിരവധി പേരാണ് അമൃതയുടെ ചിത്രങ്ങൾക്ക് കമെന്റുമായി എത്തിയിരിക്കുന്നത്. 14 വർഷം മുന്നേ ഐഡിയ സ്റ്റാർ സിംഗറിൽ കണ്ടാ.. നിഷ്കളങ്ക മുഖവുമായി വന്ന അന്നത്തെ പെണ്ണ് കുട്ടി ക്ക് ഇന്നും വലിയ മാറ്റം ഒന്നുമില്ല എന്ന് ഒരു ആരാധകൻ പറഞ്ഞപ്പോൾ സ്റ്റാർസിങ്ങറിൽ ഏൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക അതായിരുന്നു അമൃത ,പക്ഷേ ബാലയെ കെട്ടിയപ്പോൾ ഉറപ്പായിരുന്നു ഇങ്ങനേ ഒരവസ്ഥ ,പക്ഷേ അതിൽ നിന്നും ഉയർത്തെഴുന്നേറ്റ അമൃതയോട് ആരാധനമാത്രം ഇനിയും ഒരുപാട് നല്ല പാട്ടുകൾ ആ ശബ്ദത്തിൽ കേൾക്കാൻ ദൈവം ആയുസ്സ് തരട്ടേ എന്ന പ്രർത്ഥനമാത്രം എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.

അമൃത….. Bala രണ്ടാമത് വിവാഹം കഴിച്ചു എന്ന് കരുതി ഒരിക്കലും വിഷമിക്കരുത്..full എനെർജി യോട് കൂടെ ജീവിക്കണം.. ബാലയുടെ വിവാഹത്തിന് കാട്ടി കൂട്ടിയ ഓരോ കാര്യങ്ങൾ കണ്ടിട്ട് മോളുടെ മനസ് വേദനിക്കരുത്.. അമൃതയുടെ കുട്ടിനെ നന്നായി നോക്കി മോളു നല്ല ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കും, എന്റെ ഭലമായ സംശയം….. അമൃത സുരേഷും നടൻ ബാലയും സോഷ്യൽ മീഡിയ ഫൈറ്റ് ആണോ… രണ്ടാളും തകർക്കുന്നുണ്ട് തുടങ്ങിയുള്ള സമ്മിശ്ര പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.