മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ. വനത്തിൽ കടുവകളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് .
ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതം പശ്ചാത്തല സംഗീതം നിർവഹിച്ചത് . 2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തിൽ ചിത്രം നേടി. പുലിമുരുഗൻ തമിഴ് തെലുഗ് പതിപ്പുകളും പുറത്തിറങ്ങി. ചിത്രത്തിനെക്കുറിച്ച് സിനിഫൈൽ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിലർ വളരെ അഭിമാനത്തോടെ പറയുന്ന കാര്യമാണ് 2016 ൽ പുലിമുരുകന് ശേഷം മറ്റൊരു industry hit മലയാളത്തിൽ ഉണ്ടായിട്ടില്ലയെന്നും, കഴിഞ്ഞ 6 വർഷമായി മുരുകനെ തീർക്കാൻ ആർക്കുമായിട്ടില്ലായെന്നും.2022 ൽ മറ്റു south indian industry കളിൽ industry hit പിറന്നു ( Vikram, PS1,KGF 2,RRR). ഒന്നാലോചിച്ചാൽ നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണോ ഇത്. വാണിജ്യപരമായി industry ക്കു വളർച്ച സംഭവുകുന്നില്ലയെന്നല്ലേ അതിൽ നിന്നും മനസ്സിലാക്കേണ്ടത്. പുലിമുരുകന്റെ 141 കോടി worldwide collection മറികടക്കത്തക്ക രീതിയിൽ 6 വർഷമായി industry വളർന്നിട്ടില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. എന്റെ അഭിപ്രായത്തിൽ ഇനി industry hit ആകാൻ സാധ്യതയുള്ളത് എമ്പുരനാണ്.ദുൽഖുറിന്റെ പടത്തിനു positive വന്നാലും സാധ്യതയുണ്ട്. എന്നാണ് പോസ്റ്റിൽ പറയുന്നത്.
2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസിനെത്തുന്നത്. മലയാളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍, വേഗത്തില്‍ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം,യു.കെ, ന്യസീലന്‍ഡ് എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകന്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ അനവധിയാണ്