പുലിമുരുഗൻ ഉണ്ടാക്കിയ ഓളം പിന്നീട് ഒരു സിനിമയും ഉണ്ടാക്കിയിട്ടില്ല


വൈശാഖിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് പുലിമുരുഗൻ. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ വിജയം തന്നെയാണ് നേടിയത്. ആദ്യമായി നൂറു കോടി ക്ലബ്ബിൽ കയറിയ മലയാള സിനിമ കൂടിയാണ് പുലിമുരുഗൻ. ഇപ്പോഴിത പുലിമുരുഗനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇന്റു ദി സിനിമ എന്ന ഗ്രൂപ്പിൽ ആശാ മാത്യു എന്ന ആരാധികയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കേരളത്തില്‍ പുലിമുരുഗന്‍ ഉണ്ടാക്കിയ ഓളത്തിന്റെ ഒരംശം പോലും പിന്നീട് ഇറങ്ങിയ ഒരു സിനിമയ്ക്കും നല്‍കാനയിട്ടില്ല. പക്ഷെ എന്നിരുന്നാലും പുലിയും, ഫൈറ്റും, ലാലേട്ടനും ഒഴിച്ചാല്‍ കഥാപാരമായി നല്ല “A” ക്ലാസ്സ്‌ ദുരന്തമാണ് ഈ പടം.

സുരാജിന്റെ ചളി, താടി ലാലിന്റെ വെറുപ്പീര് ഇതെല്ലം പിന്നീട് കാണുമ്പോള്‍ അസ്സഹനീയം തന്നെ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഇപ്പോൾ വന്നാലും കാണും അസാധ്യ തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു, പുലിയും, ഫൈറ്റും, ലാലേട്ടനും തന്നെ ആണ് ആ പടത്തിന്റെ ഹൈലൈറ്റ്. പിന്നെ എന്തിനാണ് അത് മാറ്റി നിർത്തുന്നത്. നാല് വീലും മാറ്റിയാൽ ആ വണ്ടി ഒന്നിനും കൊള്ളില്ല എന്ന് പറയും പോലെ ഒരു അസാധ്യ ദുരന്തം വ്യത്യസ്ഥൻ.

അത് മാത്രമല്ല.. നല്ല അസ്സല് കൊമേഴ്‌സ്യൽ പടമായിരുന്നു അത്. മികച്ച മേക്കിങ്ങും. അല്ലാതെ, പ്രകൃതി, ഫീൽ ഗുഡ് മോഡൽ തട്ടിക്കൂട്ട് ആയിരുന്നില്ല. അതുകൊണ്ടാണല്ലോ താങ്കൾക്ക് ഇഷ്ടപ്പെടാതിരുന്നിട്ടും 100 കോടി ക്ലബ്ബിൽ കയറിയത്, 6 വർഷം കഴിഞ്ഞപ്പോ ആണോ ഡിഗ്രേഡിങ്. അല്ലേലും മലയാള സിനിമയെ ഡിഗ്രേഡ് ചെയ്യുക ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. എത്ര നല്ല പടം ആയാലും മോശം ആണെന്നെ പറയൂ അന്യഭാഷകളിലെ ഊള പടങ്ങൾ പൊക്കിയടിക്കാൻ മലയാളി കഴിഞ്ഞേ വേറെ ആരും ഉള്ളു തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.