എന്നെ കണ്ടാണോ ക്യാഷ് മുടക്കിയത് എന്ന് നൂറിൻ ചോദിച്ചു, താരത്തിനെതിരെ നിർമ്മാതാവ്

നടി നൂറിനെതിരെ രൂക്ഷ വിമർശനവുമായി സാന്റാക്രൂസ് സിനിമയുടെ അണിയറ പ്രവർത്തകർ, സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട സമ്മേളനത്തിനിടെയാണ് സിനിയയുടെ നിർമ്മാതാവ് രാജു ഗോപി ചിറ്റേത്ത് വിമർശനവുമായി എത്തിയത്, പത്തുരൂപ വാങ്ങിയാൽ രണ്ടു രൂപയുടെ ജോലി എങ്കിലും ചെയ്യണ്ടേ എന്നാണ് നിർമ്മാതാവ് ചോദിച്ചിരിക്കുന്നത്, നൂറിന് ചോദിച്ച പണം മുഴുവൻ നൽകിയിരുന്നു, പ്രമോഷന് അവർ വരാമെന്ന് പറഞ്ഞതാണ്, നൂറിൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ  തിയേറ്ററിൽ അത്രയും ആളുകൾ കൂടി കയറി കണ്ടേനെ, പത്തുരൂപ വാങ്ങിയാൽ അതിൽ രണ്ടു രൂപയുടെ ജോലി എങ്കിലും ചെയ്യണം,

രൂപയുടെ ജോലി ചെയ്യണ്ട, രണ്ടു രൂപയ്ക്കുള്ള ആത്മാർത്ഥത എങ്കിലും കാണിക്കണം. നൂറിൻ ആവശ്യപ്പെട്ട പണം മുഴുവൻ നൽകിയതാണ്. നൂറിൻ ഫോൺ വിളിച്ചാൽ എടുക്കില്ല മെസ്സേജ് ചെയ്താൽ മറുപടി തരില്ല , എന്നെ കണ്ടാണോ സിനിമക്ക് നിങ്ങൾ കാശ് മുടക്കിയത് എന്നാണ് നൂറിൻ ഞങ്ങളോട് ചോദിച്ചത് എന്നാണ് നിർമ്മാതാവ് പറയുന്നു. നൂറിൻ പങ്കെടുക്കാത്തതിന്റെ പേരിൽ പല പരിപാടികളും നഷ്ടമായി എന്നാണ് നിർമ്മാതാവ് പറയുന്നത്. നിർമ്മാതാവിന്റെയും സംവിധായകന്റെയും ഈ ആരോപണങ്ങളോട് ഇതുവരെ നൂറിൻ പ്രതികരിച്ചിട്ടില്ല.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നൂറിന്‍ ഷെരീഫ്. അരോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി ആന്റ് ഫിറ്റ്‌നസ് കോണ്ടസ്റ്റില്‍ 2017ലെ മിസ് കേരളയായിരുന്നു. നര്‍ത്തകി കൂടിയായ നൂറിന്‍ ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ലവ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രത്തിനുശേഷം ചോക്ലേറ്റ് സ്‌റ്റോറി റീടോള്‍ഡ്, പാത്തു വെഡ്‌സ് ഫ്രീക്കന്‍ എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.