മമ്മൂട്ടി എന്നൊരു സൂപ്പർസ്റ്റാർ ഉണ്ട് അങ്ങ് കേരളത്തിൽ, നിർമ്മാതാവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി തമിഴ് നിർമ്മാതാവ് കെ രാജൻ ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. തമിഴ് സൂപ്പർ താരങ്ങൾ ആയ അജിത്തിനെയും നയൻതാരയെയും തൃഷയെയും എല്ലാം വിമർശിച്ച് കൊണ്ടാണ് അദ്ദേഹം പരുപാടിയിൽ പ്രസംഗിച്ചത്. എന്നാൽ കേരളത്തിൽ ഒരു സൂപ്പർസ്റ്റാർ ഉണ്ടെന്നും ഇവരെല്ലാം അദ്ദേഹത്തെ കണ്ടു പേടിക്കണം എന്നും പ്രസംഗത്തിനിടയിൽ രാജൻ കൂട്ടിച്ചേർത്തു. രാജന്റെ വാക്കുകൾ ഇങ്ങനെ, കേരളത്തിൽ ഒരു സൂപ്പർസ്റ്റാർ ഉണ്ട്, മമ്മൂട്ടി എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം ഷൂട്ടിങ്ങിനു വരുന്നത് അദ്ദേഹത്തിന്റെ സ്വന്തം കാരവാനിൽ ആയിരിക്കും. ഷൂട്ടിങ് തമിഴ് നാട്ടിൽ ആണെങ്കിലും അതിൽ ആയിരിക്കും അദ്ദേഹം വരുന്നത്. യാത്രയ്ക്ക് വേണ്ടിയുള്ള ഡ്രൈവറുടെ ബാറ്റ, ഡീസൽ എല്ലാം അദ്ദേഹം തന്റെ ചിലവിൽ ആണ് നടത്തുന്നത്. അല്ലാതെ അതൊന്നും അദ്ദേഹം നിർമ്മാതാവിന്റെ തലയിൽ കെട്ടി വയ്ക്കാറില്ല. അദ്ദേഹത്തെ പോലെ ഒരാളെ കയ്യെടുത്ത് തൊഴണോ വേണ്ടയോ എന്നാണ് നിർമ്മാതാവ് പ്രസംഗത്തിനിടയിൽ ചോദിക്കുന്നത്.

എന്നാൽ അതെ സമയം നയൻതാര ഉൾപ്പെടെ ഉള്ള താരങ്ങൾക്ക് എതിരെ രൂക്ഷ വിമർശനം ആണ് രാജൻ നടത്തിയത്. ഷൂട്ടിങ് ലൊക്കേഷനിൽ വരുന്ന നയൻതാരയ്ക്ക് ഏഴു അസിസ്റ്റന്റുകൾ ആണ് ഉള്ളത്. ഒരാൾക്ക് ദിവസം പതിനയ്യായിരം രൂപയാണ് പ്രതിഫലം. ഈ ഏഴു പേർക്കും കൂടി ഒരു ലക്ഷത്തിൽ അധികം രൂപയാണ് നിർമ്മാതാവിന് ചിലവ് വരുന്നത്. നാൽപ്പതോ അമ്പതോ ദിവസത്തെ ഷൂട്ടിങ് ആണെങ്കിൽ അസിസ്റ്റന്റുകൾക്ക് മാത്രം നാൽപ്പത് ലക്ഷം, അൻപത് ലക്ഷം രൂപയാണ് നിർമ്മാതാവിന് ചിലവാക്കുന്നത്. നയൻതാരയ്ക്ക് നൽകുന്ന കോടി കണക്കിന് പ്രതിഫലം കൂടാതെയാണ് ഈ തുക വരുന്നത്. പണ്ടൊക്കെ ഒന്നോ രണ്ടോ കാരവാൻ ആയിരുന്നു ഷൂട്ടിങ് സെറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതല്ല അവസ്ഥ. ഇന്ന് അഭിനയിക്കുന്ന മിക്ക താരങ്ങൾക്കും കാരവാൻ നിർബന്ധം ആണ്.

പണ്ടത്തെ പോലെ ഉള്ള താരങ്ങൾ അല്ല ഇന്ന്. അജിത് ഒക്കെ സൂപ്പർ താരങ്ങൾ ആയതിൽ പിന്നെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിന് വരാറില്ല. അതിനു മുൻപ് വരെ എത്തിയിരുന്നതാണ്. നായകന്മാർ തന്നെ ഇങ്ങനെ കാണിക്കുന്നത് പടത്തിനോടുള്ള ക്രൂരതയാണ്. തൃഷയെ പോലെയുള്ള നടികൾ ഓഡിയോ ലോഞ്ചിന് വരാൻ വേണ്ടി ലക്ഷങ്ങൾ ആണ് ചോദിക്കുന്നത്. ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ സിനിമ ഇൻഡസ്ട്രിയുടെ കാര്യം എന്താകുമെന്ന് അറിയില്ല. ആഡ്രിയയ്ക്ക് മേക്കപ്പ് ചെയ്യണമെങ്കിൽ മുംബയിൽ നിന്ന് തന്നെ ആള് വരണം. എന്നാൽ മാത്രമേ ആൻഡ്രിയ മേക്കപ്പ് ചെയ്യാൻ അനുവദിക്കൂ. ഇതൊക്കെയാണ് ഇന്നത്തെ സിനിമ ഇൻഡസ്ട്രിയുടെ അവസ്ഥ എന്നും രാജൻ പറയുന്നു.