പ്രിയങ്ക ചോപ്ര അമ്മയായി, സന്തോഷവാർത്തയുമായി താരദമ്പതികൾ

ബോളിവുഡ് പ്രേമികൾക്ക് ഏറെ പ്രിയങ്കരർ ആയ താരദമ്പതികൾ ആണ് പ്രിയങ്കയും നിക്കും. നിരവധി വിമർശനങ്ങൾ ആയിരുന്നു ഇരുവരുടെയും വിവാഹ സമയത്ത് ഉയർന്നു വന്നത്. നിക്കും പ്രിയങ്കയും പ്രണയത്തിൽ ആയിരുന്ന സമയത്ത് ഇവർക്ക് എതിരെ അധികം വിമർശനങ്ങൾ ഒന്നും ഉയർന്നിട്ടില്ല. എന്നാൽ ഇരുവരും വിവാഹിതർ ആകുന്നു എന്ന വാർത്ത വന്നതോടെ ആണ് ഇരുവർക്കും എതിരെ വിമർശനങ്ങളും ഉയരാൻ തുടങ്ങിയത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ആയിരുന്നു അതിന്റെ പ്രധാന കാരണമായി പാപ്പരാസികൾ പറഞ്ഞതും. കാരണം പ്രിയങ്കയേക്കാൾ പത്ത് വയസ്സ് കുറവാണ് നിക്കിന്. എന്നാൽ വിമർശനങ്ങളെ എല്ലാം മറികടന്ന് കൊണ്ട് 2018 ഡിസംബർ ഒന്നിന് ഇരുവരും വിവാഹിതർ ആകുകയായിരുന്നു. വളരെ ആര്ഭാടപൂർവം നടന്ന ഈ വിവാഹത്തിൽ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. പിന്നീട് അങ്ങോട്ട് സോഷ്യൽ മീഡിയയിൽ പ്രിയങ്കയും നിക്കും ആയിരുന്നു പ്രധാന ചർച്ച വിഷയം. രാജകീയമായ രീതിയിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. മൂന്നു ദിവസത്തിൽ കൂടുതൽ നീണ്ടു നിന്ന ആഘോഷങ്ങൾക് ഒടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്.

ഇരുവരുടെയും വിവാഹശേഷം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടിട്ടുള്ളത് ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചാണ്. നിരവധി ഗോസിപ്പുകൾ ആണ് ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച് പുറത്ത് വരുന്നത്. ഇരുവരും വിവാഹമോചിതർ ആകാൻ പോകുന്നു എന്ന തരത്തിലെ വാർത്തകൾ ബോളിവുഡ് ഗോസ്സിപ് കോളങ്ങളിൽ സ്ഥിരം വാർത്തകളിൽ ഒന്നായിരുന്നു. എന്നാൽ ഇത് വെറും ഗോസിപ്പുകൾ മാത്രമാണെന്ന് ഇരുവരും തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രിയങ്കയും നിക്കും. ഇരുവരും മാതാപിതാക്കൾ ആയ വിവരം ആണ് പ്രിയങ്കയും നിക്കും ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

‘വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്’ എന്നുമാണ് പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടി ആരാധകരെ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ഇഷ്ട്ട താരങ്ങൾ മാതാപിതാക്കൾ ആയതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് ആരാധകരും എത്തിയിരുന്നു. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇരുവരുടെയും ഏറെ നാളായുള്ള ആഗ്രഹം ആണ് ഇപ്പോൾ സഭലമായിരിക്കുന്നത്.

Leave a Comment