അന്ന് എന്നെ അവൻ ടിവിയിൽ കണ്ടിരുന്നു, നിക്കിനെ കുറിച്ച് പ്രിയങ്ക


പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പ്രിയങ്ക ചോപ്ര. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം അമേരിക്കൻ ഗായകൻ ആയ നിക്ക് ജോനാസിനെ ആണ് വിവാഹം കഴിച്ചത്. അടുത്തിടെ ആണ് ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചത്. വളരെ നാളത്തെ പ്രണയത്തിനൊടുവിൽ ആര്ഭാടപൂർവ്വമായ വിവാഹം ആയിരുന്നു ഇരുവരുടെയും ആയി നടന്നത്. അന്ന് മുതൽ തന്നെ ഇരുവരും വാർത്ത കോളങ്ങളിൽ ഇടം നേടിയിരുന്നു.

ഇരുവരും തമ്മിൽ വിവാഹമോചനം നേടുന്നു എന്ന തരത്തിലെ വാർത്തകൾ ആയിരുന്നു ഗോസിപ്പ് കോളങ്ങളിൽ വന്നവയിൽ കൂടുതലും. എന്നാൽ അതൊക്കെ വെറും ഗോസിപ്പുകൾ മാത്രമാണെന്നു ഇരുവരും തന്നെ തെളിയിച്ചിരുന്നു. ഇപ്പോൾ മകൾ ജനിച്ചതിനു ശേഷം കൂടുതൽ സന്തോഷകരമാണ് ഇരുവരുടെയും ജീവിതം എന്ന് ഇവർ തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അടുത്തിടെ നിക്കിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. താൻ ലണ്ടനിൽ വെച്ച് ലോക സുന്ദരി കിരീടം നേടുമ്പോൾ നിക്ക് അമേരിക്കയിലെ വീട്ടിൽ ഇരുന്നു അത് കാണുന്നുണ്ടായിരുന്നു എന്ന് തന്നോട് നിക്കിന്റെ ‘അമ്മ പറഞ്ഞിട്ടുണ്ട് എന്നാണ് പ്രിയങ്ക പറഞ്ഞത്. നിക്കിന് അന്ന് ഏഴു വയസ്സ് ആയിരുന്നു പ്രായം എന്നും പ്രിയങ്ക പറഞ്ഞു.

എന്നാൽ ഈ വാക്കുകൾക്ക് പല തരത്തിൽ ഉള്ള കമെന്റുകളാണ് മലയാളികൾ നൽകിയത്. പക്ഷേ ഞങ്ങളാരും നിങ്ങൾക്കിത്ര വലിഡിറ്റി കിട്ടുമെന്ന് കരുതിയില്ലാ. ഏറിയാൽ രണ്ടു മാസം. പക്ഷേ ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് നിങ്ങൾ അതിൽ പിടിച്ചു നിന്നു, അതിൽ നിന്ന് പ്രീയങ്കയ്ക്ക് ഒരു കാര്യം മനസിലായി നിക്കിന് കരിക്കിനോട് അല്ലാരുന്നു താല്പര്യം കൊട്ട തേങ്ങയോട് ആയിരുന്നു എന്ന്.

ഇവിടെ കമന്റ്‌ അടിക്കുന്ന പല വസന്തങ്ങളും കോളേജിൽ പോവുമ്പോൾ അവരുടെ ഭാര്യ എൽ പി സ്കൂളിൽ ആയിരുന്നു. അതൊന്ന് തിരിഞ്ഞപ്പോൾ ഒടുക്കത്തെ സദാചാരം, സോറി ഞങ്ങള് കണ്ടില്ല അന്ന് അവിടെയെല്ലാം കരണ്ട് കട്ട് ആയിരുന്നു, പ്രായം കുറഞ്ഞ ഭർത്താവ് ആണ് നല്ലത്. അനുസരണ ഉണ്ടാവും, അപ്പൊ പറഞ്ഞുവരുന്നത് ക്രിസ്ത്യാനികളുടെ ഭരണം കാരണം അമ്മ ഭാര്യയുകൂടെ എന്നാണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ഇന്ത്യയിൽ ഇതല്ല ഇതിനപ്പുറവും നടക്കും തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.