വിവാഹ മോചന വാർത്തകൾ വന്നതിനു പിന്നാലെ ആണ് നിക്ക് ആ വീഡിയോ പങ്കുവെച്ചത്

ബോളിവുഡിലെ താരദമ്പതികളിൽ ഒരാൾ ആണ് നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോണാസും. നിരവധി വിമർശനങ്ങൾ ആയിരുന്നു ഇരുവരുടെയും വിവാഹ സമയത്ത് ഉയർന്നു വന്നത്. നിക്കും പ്രിയങ്കയും പ്രണയത്തിൽ ആയിരുന്ന സമയത്ത് ഇവർക്ക് എതിരെ അധികം വിമർശനങ്ങൾ ഒന്നും ഉയർന്നിട്ടില്ല. എന്നാൽ ഇരുവരും വിവാഹിതർ ആകുന്നു എന്ന വാർത്ത വന്നതോടെ ആണ് ഇരുവർക്കും എതിരെ വിമർശനങ്ങളും ഉയരാൻ തുടങ്ങിയത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ആയിരുന്നു അതിന്റെ പ്രധാന കാരണമായി പാപ്പരാസികൾ പറഞ്ഞതും. കാരണം പ്രിയങ്കയേക്കാൾ പത്ത് വയസ്സ് കുറവാണ് നിക്കിന്. എന്നാൽ വിമർശനങ്ങളെ എല്ലാം മറികടന്ന് കൊണ്ട് 2018 ഡിസംബർ ഒന്നിന് ഇരുവരും വിവാഹിതർ ആകുകയായിരുന്നു. വളരെ ആര്ഭാടപൂർവം നടന്ന ഈ വിവാഹത്തിൽ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. പിന്നീട് അങ്ങോട്ട് സോഷ്യൽ മീഡിയയിൽ പ്രിയങ്കയും നിക്കും ആയിരുന്നു പ്രധാന ചർച്ച വിഷയം. രാജകീയമായ രീതിയിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. മൂന്നു ദിവസത്തിൽ കൂടുതൽ നീണ്ടു നിന്ന ആഘോഷങ്ങൾക് ഒടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്.

ഇരുവരുടെയും വിവാഹശേഷം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടിട്ടുള്ളത് ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ചാണ്. നിരവധി ഗോസിപ്പുകൾ ആണ് ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച് പുറത്ത് വരുന്നത്. ഇരുവരും വിവാഹമോചിതർ ആകാൻ പോകുന്നു എന്ന തരത്തിലെ വാർത്തകൾ ബോളിവുഡ് ഗോസ്സിപ് കോളങ്ങളിൽ സ്ഥിരം വാർത്തകളിൽ ഒന്നായിരുന്നു. എന്നാൽ ഇത് വെറും ഗോസിപ്പുകൾ മാത്രമാണെന്ന് ഇരുവരും തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ വീണ്ടും ഇത്തരത്തിൽ പ്രിയങ്കയും നിക്കും വേർപിരിയുന്നു എന്ന തരത്തിലെ വാർത്തകൾ ആണ് പ്രചരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം മൂലം ദാമ്പത്യത്തിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നു എന്നും ഇതോടെ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വാർത്തകൾ.  എന്നാൽ ഇത്തവണ നിക്ക് ആണ് ഈ വാർത്തകൾക് മറുപടിയുമായി എത്തിയത്.

പ്രിയങ്കരയുമൊത്ത് ഉള്ള രസകരമായ ഒരു വീഡിയോ ആണ് നിക്ക്പങ്കുവെച്ചിരിക്കുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന നിക്കിന്റെ ബോഡി നോക്കി കമെന്റ് പറയുന്ന പ്രിയങ്കയെ ആണ് വിഡിയോയിൽ കാണുന്നത്. ഇതോടെ എന്നത്തേയും പോലെ ഇപ്പോഴും പ്രചരിച്ചിരിക്കുന്നത് വെറും ഗോസിപ്പ് മാത്രമാണെന്ന് ആരാധകർക്കും ബോധ്യപ്പെട്ടിരിക്കുകയാണ്.