ഷബീബ് പാലക്കാട് എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമയിൽ ഏറ്റവും ഭംഗിയായി സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ആരാണ്? ആരാണ് നമുക്ക് ഏറ്റവും ഭംഗിയുള്ള വിശ്വൽസുള്ള ഗാനങ്ങൾ ചിത്രീകരിച്ചു തന്നിട്ടുള്ളത്? എന്റെ അഭിപ്രായത്തിൽ അതു പ്രിയദർശൻ സാറാണ്. തേന്മാവിൻ കൊമ്പത്ത്, വെട്ടം, മിഥുനം എന്നിങ്ങനെ എത്രയെത്ര പ്രകൃതി ഭംഗി ഒപ്പിയെടുത്ത ചിത്രങ്ങളിലെ ഗാനങ്ങൾ.
എത്രയെത്ര മനോഹരമായ ഗാനങ്ങളാണ് പ്രിയദർശൻ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞത്. പ്രിയദർശന്റെ സിനിമകളെക്കാൾ എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നത് അതിലെ വിശ്വൽസ് ആണ്. അതിൽ പ്രാത്വേകിച്ചും ഗാനരംഗങ്ങളിലെ ചിത്രങ്ങളായിരിക്കും. എന്തു മനോഹരമാണ് അതെല്ലാം. കണ്ടു കഴിഞ്ഞാൽ കണ്ണിനും മനസ്സിനും സന്തോഷം നൽകുന്ന ഫ്രെയിമുകളാണ് ഓരോന്നും.
ഒരു 100 കൊല്ലം കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനങ്ങളും അതിലേറെ മനോഹരമായ ചിത്രീകരണവും. കാണുമ്പോൾ പലരെയും തങ്ങളുടെ കുട്ടിക്കാലത്തെ മധുരമാർന്ന ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയേക്കാവുന്ന ചിത്രീകരണം. 2000 കിഡ്സ് ആയ എന്നെപോലും സന്തോഷത്തിലാക്കുന്ന,മനസ്സിന് കുളിർമ്മയേകുന്ന, കണ്ടു കഴിഞ്ഞാൽ ഒരു പോസിറ്റീവ് വൈബ് തരുന്ന ഗാനങ്ങൾ.
എന്തുകൊണ്ടായിരിക്കും ടെക്നോളജി ഇത്ര വളർന്നിട്ടും ഇതുപോലത്തെ അല്ലെങ്കിൽ അതിനേക്കാൾ മികച്ച ഫ്രെയിമുകൾ നമ്മുടെ സംവിധായകർക്ക് ഒപ്പിയെടുക്കാൻ കഴിയാതെ പോയത്? അടുത്തിറങ്ങിയ കുമാരിയിൽ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ടായിരുന്നു. ഇന്ന് മിഥുനം എന്ന മൂവി യിലെ പാട്ടുകൾ കണ്ടപ്പോൾ എഴുതണമെന്ന് തോന്നിയ കാര്യം എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.
പ്രിയൻ ഒറ്റകണ്ണിൽ കണ്ടിട്ടുള്ളത്രയും മനോഹരങ്ങളായ കാഴ്ചകൾ ഒരു സംവിധായകനും കാണിച്ചിട്ടില്ല, നല്ല സീനറി കാണിക്കുന്നതാണ് നല്ല സിനിമാറ്റോഗ്രാഫി എന്നാണ് കേരളത്തിലെ ഒരു ഭൂരിപക്ഷ ക്യാമറ ബോധം, ഇന്നതിനു എവിടെയാണ് ഇത് പോലെ ഉള്ള ഗാനരംഗങ്ങൾ, സംഭവം പ്രിയദർശൻ സിനിമകക്കു കോപ്പിയടി ആക്ഷേപം ഒക്കെ കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മലയാളികളെ പ്രിയദർശനോളം എന്റർടൈൻ ചെയ്യിച്ച മറ്റൊരു സംവിധായകനില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.