ഷോട്ടിങ്ങിന് ഒരു ദിവസം മുൻപ് തന്നെ ലൊക്കേഷനിൽ ചെന്നു

priyadarshan post

പ്രിയദർശൻ കുറിച്ച് ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സുനിത ദാസ് എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രിയദര്‍ശ്ശന്‍റെ പുതീയ ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രീനിവാസന്‍ ഒരുദിവസം മുന്നേ എത്തുന്നൂ. കഥാപാത്രം എന്താണെന്ന് അറിഞ് വെച്ച് ഇരിക്കാലോ എന്ന് വച്ചാണ് വന്നത്. നേരെ പോയി പ്രിയനെ കാണുന്നൂ.. പ്രിയാ ഞാനെത്തീ.

എന്താണ് എന്‍റെ റോള് ഓ നീയെത്തി അല്ലേ. എന്താണ് എന്‍റെ റോള്? വീണ്ടും ശ്രീനിവാസന്‍. റോളൊന്നും ആയിട്ടില്ല. പിന്നെന്തിനാണ് എന്നെ കാസ്റ്റ് ചെയ്തത്? തനിക്കീ ചിത്രത്തില്‍ അഭിനയിക്കണമല്ലേ. വേണം. അതിനല്ലേ വിളിച്ചത്. അതിനിവിടെ സാധനമില്ല.. എന്ത് സാധനം? തിരക്കഥ? ഷൂട്ടിംങിന്‍റെ എല്ലാം ഒരുക്കിവച്ചിട്ടും തിരക്കഥയില്ലാതെ മാന്യമായി സംവിധായകന്‍റെ ചെയറില്‍ ഇരിക്കാന്‍ എത്രപേര്‍ക്ക് ആവും?

പിന്നെ പ്രിയന്‍ പറഞൂ. നിനക്കീ ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ നീ തിരക്കഥ എഴുതി ഒരു റോള്‍ ഉണ്ടാക്കി വച്ചോ. അല്ലെങ്കില്‍ വണ്ടി തിരിച്ച് വിട്ടോ. അങനെ പോകാന്‍ എനിക്കറിയാഞിട്ടും ഞാന്‍ പോയില്ലെന്നും. തിരക്കഥ എഴുതി താന്‍ അഭിനയിച്ചെന്നും പറയുമ്പോള്‍,അന്നത്തെ സൗഹൃദത്തിന്‍റെ ആഴം നമുക്ക് തിരിച്ചറിയാന്‍ പറ്റാത്തതാണ് എന്ന് വേണം കരുതാന് എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. ചാഷ്മേ ബുദ്ഡോറിന്റെ കഥ പ്രിയദർശൻ പറഞ്ഞു കൊടുത്തു അതിന്റെ കൂടെ ഇന്റര് പോയി നാളെ വാ, പൊയ്ക്കൽ കുതിര ചേർത്ത് ശ്രീനിവാസൻ അതു തിരക്കഥ ആക്കി അതാണ് ഓടരുതാമ്മാവാ ആളറിയാം, ശ്രീനിവാസന്റെ അറിയപ്പെടുന്ന ആദ്യ തിരക്കഥ ആയിരുന്നു അതു, ഇതു റീമേക്ക് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ശ്രീനി പിന്നീട് ഇതേ പറ്റി പറഞ്ഞത്.

മിഥുനത്തിൻ്റെ സീനുകളിലെ ഡയലോഗ് ഷൂട്ടിംഗ് സ്പോട്ടിൽ ഇരുന്ന് ശ്രീനിവാസൻ എഴുതി നൽകുന്നത് ഞങ്ങളുടെ നാട്ടിൽ വെച്ച് ഷൂട്ടിങ് നടന്നപ്പോൾ ഞാൻ കണ്ടിട്ടുണ്ട്, ഇത് പോലെ “അയാൾ കഥ എഴുതുകയാണ്” എന്ന സിനിമ ഫസ്റ്റ് ഹാൽഫ്‌ സ്ക്രിപ്റ്റ് മാത്രം വച്ച് ഷൂട്ടിംഗ് തുടങ്ങിയത് ആണെന്ന് കേട്ടിട്ടുണ്ട്, മിഥുനത്തിൻ്റെ സീനുകളിലെ ഡയലോഗ് ഷൂട്ടിംഗ് സ്പോട്ടിൽ ഇരുന്ന് ശ്രീനിവാസൻ എഴുതി നൽകുന്നത് ഞങ്ങളുടെ നാട്ടിൽ വെച്ച് ഷൂട്ടിങ് നടന്നപ്പോൾ ഞാൻ കണ്ടിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.