അഭിമുഖത്തിനിടയിൽ ആണ് നന്ദു ഈ കാര്യം പറഞ്ഞത്


ഷാജു സുരേന്ദ്രൻ എന്ന ആരാധകൻ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രശസ്ത നടൻ നന്ദുവിന്റെ അഭിമുഖത്തിൽ പറഞ്ഞത്: “ആനന്ദിനാണ് തേൻമാവിൻ കൊമ്പത്തിന് നാഷണൽ അവാർഡ് കിട്ടിയത്. ഞാൻ പറയും ആ അവാർഡ് പ്രിയൻ ചേട്ടന് കൊടുക്കേണ്ടതാണെന്ന്.

അതിന്റ മുഴുവൻ ഷൂട്ടിങ് ഞാൻ പുറകിൽ നിന്ന് കണ്ടതാണ്. ഓരോ ലെൻസും, ഫ്രെയ്മും പ്രിയൻ ചേട്ടൻ തന്നെയാണ് പറഞ്ഞു കൊടുക്കുന്നത്. ആ 93 ഫിൽറ്ററിടൂ ആ 102 ഫിൽറ്ററിടൂ എന്നൊക്ക.” മനോഹരമായ ഫ്രെയ്മുകൾ കൊണ്ട് മായാജാലം തീർത്ത സംവിധായകൻ. മലയാളിയുടെ കാഴ്ച്ചാ ശീലങ്ങൾ മാറ്റി മറിച്ച സിനിമകളായിരുന്നു പലതും. വിവിധ വിഭാഗങ്ങളിൽ പെടുന്ന തീമുകൾ, വിവിധ രീതികളിൽ അവതരിപ്പിച്ച പ്രിയന്റെ ചിത്രങ്ങൾ എന്നുമാണ് പോസ്റ്റ്.

ഇങ്ങേരുടെയും, റാഫി മെക്കാർട്ടിൻ, സിദ്ദിഖ് ലാൽ പടങ്ങളുടെ ഒന്നും റിപീറ്റ് വാല്യൂ ഇപ്പഴത്തെ ഒറ്റ പടങ്ങൾക്കും ഇല്ല, എന്നിരുന്നാലും പ്രീയന്റെ ആദ്യകാല ചിത്രങ്ങളിലെ ഗാന ചിത്രീകരണം ഒക്കെ വളരെ അധികം ടൈപ്പ് ചെയ്യപ്പെട്ടവ ആയിരുന്നു. ചുറ്റും ഡാൻസ് കളിക്കാൻ ഒട്ടേറെ പേർ, അക്സസ്സസറീസിന്റെ ലാർജ് വെയ്‌റ്റ്ലി വേർഷൻ,(ബോയിങ് ബോയിങ് , താളവട്ടം)റഫറൻസ് ഒരു പാടുണ്ട് എഴുതാൻ.

അരം അരം, മഴ പെയ്യുന്നു, ഓടരുതാമ്മാവാ പോലുള്ള സിനിമകൾ ലേറ്റ് 80കളോടെ അത് അൽപ്പം മാറി. പിൽകാലത്തു പ്രീയൻ പാൻ ഇന്ത്യൻ സംവിധായകൻ ആയി എന്നത് വേറെ കാര്യം. മികച്ച സൃഷ്ട്ടികളും ഉണ്ടായി. സിനിമാട്ടോഗ്രാഫർക്ക് ഉള്ളത് അയാൾക്കും സംവിധായാകാനുള്ളത് അങ്ങേർക്കും കൊടുത്താൽ പോരെ, നന്ദു ചേട്ടൻ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നില്ല എങ്കിലും ഒരു സിനിമട്ടോഗ്രാഫർ ക്ക് അയാളുടെ മുഴുവൻ കഴിവും പുറത്ത് എടുക്കാൻ പറ്റുന്നത് ഒരു മികച്ച സംവിധായകന്റെ കൂടെ വർക്ക്‌ ചെയ്യുമ്പോൾ മാത്രം ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.