ലിസ്സി അന്ന് പറഞ്ഞത് കേട്ട് ഞാൻ തകർന്നു പോയി, മനസ്സ് തുറന്ന് പ്രിയദർശൻ

ഒരുകാലത്തെ മലയാള സിനിമയിലെ മാതൃക ദമ്പതികൾ ആയിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. വർഷങ്ങൾ കൊണ്ട് നിരവധി ഹിറ്റ് ചിത്രം ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയത്. ഇന്നും പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിട്ട പല പ്രിയദർശൻ ചിത്രങ്ങളും കാണാൻ മലയാളികൾക്ക് ആവേശം കൂടുതൽ ആണ്. എന്നാൽ സിനിമയിൽ വിജയം നേടാൻ കഴിഞ്ഞ പ്രിയദർശന്റെ ദാമ്പത്യം അത്ര വിജയം ആയിരുന്നില്ല. ലിസിയെ ആയിരുന്നു പ്രിയദർശൻ വിവാഹം കഴിച്ചത്. മലയാള സിനിമയിൽ നായികയായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു പ്രിയദർശനുമായുള്ള ലിസിയുടെ വിവാഹം. സിനിമ ഷൂട്ടിങ് സെറ്റിൽ വെച്ച് പരിചയപ്പെട്ട ഇരുവരും സൗഹൃദത്തിൽ ആകുകയും പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയും ആയിരുന്നു. സിദ്ധാർത്ഥ്, കല്യാണി എന്നീ രണ്ടു മക്കളും ഇവർക്ക് ഉണ്ട്. എന്നാൽ ആരാധകരെ എല്ലാം അതിശയിപ്പിച്ചുകൊണ്ടാണ് ലിസിയും പ്രിയദർശനും വിവാഹമോചിതർ ആയത്. ലിസ്സി ആണ് വിവാഹമോചനത്തിന് മുൻകൈ എടുത്തത്.

ഇപ്പോഴിതാ തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുന്നത്. പ്രിയദർശന്റെ വാക്കുകൾ ഇങ്ങനെ, പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ എല്ലാ വിജയങ്ങളുടെയും കാരണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിക്കൽ  വിവാഹമോചന കേസ് നടക്കുന്നതിനിടയിൽ ലിസി കോടതിയിൽ വെച്ച് പറഞ്ഞത് സംവിധായകൻ പ്രിയദർശന്റെ കാലം കഴിഞ്ഞു എന്ന്. അത് എനിക്ക് താങ്ങാൻ കഴിഞ്ഞില്ല. കാലം കഴിഞ്ഞു എന്ന് വെച്ചാൽ മരിച്ചു പോയി എന്നാണ് അർഥം. ഞാൻ ജീവന് തുല്യം സ്നേഹിച്ച ആൾ തന്നെ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. വല്ലാത്ത ഒരു മാനസികാവസ്ഥയിൽ കൂടിയാണ് ഞാൻ അന്ന് കടന്നു പോയത്.

നാല് മാസത്തോളം ഞാൻ വിഷാദരോഗത്തിനുള്ള ചികിത്സയിൽ ആയിരുന്നു. ഞാനും ലിസിയും തമ്മിലുള്ള  വിവാഹമോചനത്തിന്റെ കാരണം നിസ്സാരമായ ഈഗോ പ്രേശ്നങ്ങൾ ആയിരുന്നു. ഞങ്ങൾ വേർപിരിയുന്നു എന്ന് പറഞ്ഞപ്പോൾ മക്കളും ഞങ്ങളുടെ കാര്യത്തിൽ അധികം ഇടപെട്ടില്ല. അവരും പ്രായപൂർത്തിയായവർ അല്ലെ, അവർക്കും അവരുടേതായ തീരുമാനങ്ങൾ കാണും. എന്ന് കരുതി മക്കളുമായി ശത്രുതയിൽ ഒന്നും അല്ല ഞാൻ കഴിയുന്നത് എന്നും പ്രിയദർശൻ പറഞ്ഞത്.

Leave a Comment