നോക്കിയിരിക്കാൻ തോന്നിപോകും, അത്രയ്ക്ക് സൗന്ദര്യമാണ് ഈ കുട്ടിക്ക്, വൈറലായി പ്രിയയുടെ ചിത്രങ്ങൾ

ഒരൊറ്റ കണ്ണിറുക്കലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചലച്ചിത്ര താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ ഗാനരംഗമാണ് പ്രിയയെ പ്രശസ്തയാക്കിയത്. തൃശ്ശൂര്‍ സ്വദേശിനിയായ പ്രിയയുടെ ആദ്യ സിനിമകൂടിയാണിത്. തൃശൂര്‍ വിമല കോളേജിലെ ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനാണ് പ്രിയ. സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയ താരം സിനിമയില്‍ എത്തുന്നത് ആകസ്മികമായിട്ടായിരുന്നു. സോഷ്യൽ മീഡിയയിലും പ്രിയ വളരെ സജീവമാണ്, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്,  ഹോട്ട് ലുക്കിൽ ഉള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ ആണ് ഈതവണ താരം എത്തിയിരിക്കുന്നത്, അതുകൊണ്ട് തന്നെ ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ അവ  വൈറലാകുകയും ചെയ്തു, നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്.

ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ എത്തിയ ആളായിരുന്നു പ്രിയ. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചിത്രത്തില്‍ പ്രിയയ്ക്ക് ഉണ്ടായിരുന്നത് ചെറിയ ഒരു റോള്‍ മാത്രമായിരുന്നു. എന്നാല്‍ ഒരൊറ്റ കണ്ണിറക്കലിലൂടെ പ്രിയ സോഷ്യല്‍മീഡിയയില്‍ താരമാവുകയായിരുന്നു. ഈ പ്രകടനത്തോടെ താരത്തിനെ ലീഡ് റോളിലേക്ക് മാറ്റാനായി സംവിധായകന്‍ തിരക്കഥ മാറ്റി എഴുതുകയാണ് എന്നും ഇതിനിടയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആദ്യത്തെ സിനിമ ആണെങ്കിലും പ്രിയ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ആദ്യമായിട്ടല്ല. നിരവധി ഹ്രസ്വ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും ഇതിനുമുമ്പ് അഭിനയിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ മികച്ച ഗായികകൂടിയാണ് പ്രിയ. ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയ ഒറ്റ ദിവസംകൊണ്ട് ഏറ്റവും അധികം ഫോളോവേഴ്‌സ് ഉണ്ടാക്കിയ സെലിബ്രിറ്റികളില്‍ മൂന്നാം സ്ഥാനമാണ് പ്രിയക്ക്. ടെലിവിഷന്‍ താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ആണ് പ്രിയക്ക് മുന്നിലുള്ളത്.