ആ സിനിമയിൽ കല്യാണി ചെയ്ത റോൾ കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്നെനിക്ക് തോന്നിയിട്ടുണ്ട്

ഒരൊറ്റ കണ്ണിറുക്കലിൽ കൂടി ജനശ്രദ്ധ നേടിയ താരമാണ് പ്രിയ വാരിയർ, ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വൻ പരാജയം ആയിരുന്നു, അതിനു ശേഷം പ്രിയക്കെതിരെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു, നിരവധി വിമർശനങ്ങളും പ്രിയക്കെതിരെ എത്തിയിരുന്നു, എന്നാൽ അവയൊന്നും വക വെക്കാതെ മുന്നോട്ട് പോകുക ആയിരുന്നു പ്രിയ, ഇപ്പോൾ പ്രിയ നടത്തിയ ഒരു തുറന്നു പറച്ചിൽ ആണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാളത്തിൽ താൻ ചെയ്യാൻ ആഗ്രഹിച്ച ഒരു വേഷത്തെകുറിച്ചാണ് പ്രിയ പറയുന്നത്. താൻ മിക്കവാറും മലയാളം സിനിമകൾ കാണുമ്പൊൾ ഈ വേഷം തനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ  ഇതിലും ഗംഭീരമായിട്ട് ചെയ്തേനെ എന്ന് തോന്നാറുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി കണ്ടപ്പോഴും എനിക്ക് അങ്ങനെ തോന്നിയിരുന്നു, അതിലെ നായികയുടെ വേഷം എനിക്ക് കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നിയിരുന്നു, അത് ഞാൻ എന്റെ മാനേജരോടും പറഞ്ഞിരുന്നു, ആ റോൾ കിട്ടിയിരുന്നെങ്കിൽ ഞാൻ കലക്കുമായിരുന്നു എന്ന്. അഡാറ് ലവിന് ശേഷം പ്രിയ വാര്യർ തെന്നിന്ത്യൻ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിച്ച സിനിമയെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്രോ ഡാഡി. ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഈ കുടുംബ-പ്രണയ ചിത്രം പറയുന്നത് അസാധാരണമായ ഒരു അച്ഛന്‍-മകന്‍ കഥയാണ്. പൃഥ്വിരാജിന്‍റെ അച്ഛനായെത്തിയത് മോഹന്‍ലാലാണ്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റ നിര്‍മ്മാണം.

ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തിയത് കല്യാണി പ്രിയദർശൻ ആയിരുന്നു, ചിത്രത്തിലെ കല്യാണിയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു, വ്യത്യസ്തമായ ഒരു റോളാണ് കല്യാണി ചിത്രത്തിൽ ചെയ്തത്.