അന്യ ഭാഷയിൽ ആണ് പ്രിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതും


ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് ഒരു അഡാർ ലവ്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ പുതുമുഖങ്ങൾ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിൽ കൂടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം ആണ് പ്രിയ വാര്യർ. ചിത്രത്തിലെ ആദ്യ ഗാനം ഇറങ്ങിയപ്പോൾ തന്നെ പ്രിയ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. പ്രിയയുടെ കണ്ണിറുക്കൽ സീൻ ആ സമയത്ത് ഏറെ വൈറൽ ആകുകയും ചെയ്തിരുന്നു.

കുറഞ്ഞ സമയം കൊണ്ട് തന്നെ സെലിബ്രിറ്റി ആയ താരം ആണ് പ്രിയ വാര്യർ. എന്നാൽ ചിത്രം ഇറങ്ങിയതിനു ശേഷം വലിയ രീതിയിൽ ഉള്ള ട്രോളുകൾ ആണ് താരത്തിന് നേരെ ഉയർന്നത്. ഒരു പക്ഷെ പ്രിയയ്ക്ക് ലഭിച്ചത് പോലെ ഉള്ള ട്രോളുകൾ മറ്റൊരു താരത്തിനും ലഭിച്ച് കാണില്ല എന്നതാണ് സത്യം. ഇപ്പോൾ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഗ്രൂപ്പിൽ ആൻസി വിഷ്ണു എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഒന്ന് രണ്ട് അഭിമുഖങ്ങൾ കണ്ട് കഴിഞ്ഞപ്പോൾ പ്രിയയോട് ഭയങ്കര ഇഷ്ട്ടം തോന്നി, ചെയ്ത സിനിമയുടെയോ പരസ്യത്തിന്റെയോ ഒക്കെ പേരിൽ ഭയങ്കരമായി ട്രോൾ ചെയ്യപ്പെട്ട ഒരു അഭിനേത്രി. നമുക്ക് പൊതുവെ നമ്മുടെ പെൺകുട്ടികളെ അംഗീകരിക്കുവാൻ മടിയാണ്.

എന്നാൽ അന്യഭാഷയിൽ അവർ അംഗീകരിക്കപെടുമ്പോൾ ഭയങ്കര അഭിമാനം കാണിക്കുവാനും ശ്രെമിക്കാറുണ്ട് ഞാൻ ഉൾപ്പെടുന്ന മലയാളി പ്രേക്ഷകർ. “4 ഇയേഴ്സ് ” ഒന്ന് കണ്ട് നോക്കു പ്രിയ നന്നായി ചെയ്തിട്ടുണ്ട് എന്നുമാണ് പോസ്റ്റ്. പ്രിയയെ അന്യ ഭാഷയിൽ ആര് അംഗീകരിച്ചു കിട്ടിയത് ഒക്കെ അവിടെ ഷോ ടൈപ് റോളുകൾ ആണ് പ്രിയയെകാളും അഗീകരിക്കപ്പെട്ടു എന്നു പറയാൻ സാധിക്കുന്നത് അനുപമ ആണ് ഇവിടെ നല്ല ട്രോൾ ഏറ്റു വാങ്ങിയിരുന്നു.

ഇപ്പോൾ അവിടെ കുറച്ചധികം നായിക കഥാപാത്രം ചെയ്യാനും സാധിച്ചിട്ടുണ്ട്, 4 ഇയേഴ്സ് കണ്ടു പ്രിയ തിയേറ്റർ ഇരുന്ന് കരയാൻ മാത്രം എന്താ ഉണ്ടായിരുന്നതെന്നു ഇപ്പോഴും മനസിലായിട്ടില്ല, ഒരു മോശം പടം അല്ല എന്നിരുന്നാൽ പോലും ഒരു തിയേറ്റർ റിലീസ് പറ്റിയ പടം ആയി തോന്നിയില്ല, പ്രിയ ഇമ്പ്രൂവ് ചെയ്തതായി തോന്നിട്ടില്യ എന്നാണ് ഈ പോസ്റ്റിനു ഒരാൾ നൽകിയ കമെന്റ്.