ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് വെച്ച് പ്രമോഷൻ ചെയ്ത മറ്റൊരു സിനിമ ഉണ്ടോ


ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആണ് ഒരു അഡാർ ലവ്. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ പുതുമുഖങ്ങൾ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിൽ കൂടി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരം ആണ് പ്രിയ വാര്യർ. ചിത്രത്തിലെ ആദ്യ ഗാനം ഇറങ്ങിയപ്പോൾ തന്നെ പ്രിയ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. പ്രിയയുടെ കണ്ണിറുക്കൽ സീൻ ആ സമയത്ത് ഏറെ വൈറൽ ആകുകയും ചെയ്തിരുന്നു.

കുറഞ്ഞ സമയം കൊണ്ട് തന്നെ സെലിബ്രിറ്റി ആയ താരം ആണ് പ്രിയ വാര്യർ. എന്നാൽ ചിത്രം ഇറങ്ങിയതിനു ശേഷം വലിയ രീതിയിൽ ഉള്ള ട്രോളുകൾ ആണ് താരത്തിന് നേരെ ഉയർന്നത്. ഒരു പക്ഷെ പ്രിയയ്ക്ക് ലഭിച്ചത് പോലെ ഉള്ള ട്രോളുകൾ മറ്റൊരു താരത്തിനും ലഭിച്ച് കാണില്ല എന്നതാണ് സത്യം. അഡാർ ലവ്വിൽ അഭിനയിച്ചു കഴിഞ്ഞു പ്രിയ തരംഗം ആകുന്നതിനു മുൻപ് തന്നെ മറ്റൊരു സിനിമയിലും ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിരുന്നു.

തനഹാ എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ആണ് ഏകദേശം നാല് മിനിറ്റോളം പ്രിയ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയത്. എന്നാൽ ഈ ഗാനത്തിന്റെ ഒക്കെ ചിത്രീകരണം കഴിഞ്ഞാണ് പ്രിയ വാര്യർ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയത്. തനഹയുടെ പ്രമോഷന് പ്രിയ വാര്യരുടെ പേരും അണിയറ പ്രവർത്തകർ വെയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇത്തരത്തിൽ ആദ്യമായിട്ട് ആയിരിക്കും സെക്കൻഡുകൾ മാത്രം സിനിമയിൽ വന്നു പോകുന്ന ഒരു ജൂനിയർ ആര്ടിസ്റ്റിന്റെ പേര് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചിത്രം പ്രമോഷൻ ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത്. ആ റെക്കോർഡും പ്രിയ വാര്യർക്ക് സ്വന്തമായിരിക്കുകയാണ് തനഹ എന്ന ചിത്രത്തിൽ സെക്കൻഡുകൾ മാത്രം വന്നതോടെ. അതിനു ശേഷം ആണ് പ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ ഇത്ര ഏറെ ആരാധകർ ഉണ്ടായതും.