‘മാണിക്യ മലരായ പൂവി’ എന്ന ഒറ്റ ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയ വാര്യര്‍. കേരളത്തില്‍ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തമുണ്ട് നടിയ്ക്ക് ആരാധകര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത് അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ആരാധകരെ സ്വന്തമാക്കിയത്. പ്രശസ്തിയ്ക്കൊപ്പം തന്നെ ട്രോളുകളും തേടി എത്തിയിരുന്നു. പിന്നീട് അത് സൈബര്‍ അറ്റാക്കായി മാറി.പിന്നീട് ബോളിവുഡില്‍ അടക്കം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് താരം. പ്രിയ അഭിനയിച്ച സിനിമകളൊക്കെ റിലീസിന് ഒരുങ്ങുന്നതേയുള്ളു. അതേ സമയം വൈറലായ അന്ന് മുതലിങ്ങോട്ട് താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹമാണ്.ആദ്യം എല്ലാവരും അനുകൂലിച്ചെങ്കില്‍ പിന്നീട് പ്രിയയെ കളിയാക്കിയും പരിഹസിച്ചുമുള്ള ട്രോളുകള്‍ നിറയാന്‍ തുടങ്ങി.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പ്രിയക്ക് ആരാധകർ ഏറെയാണ്, അത്കൊണ്ട് തന്നെ പ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച പുതിയ ഡാൻസ് വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. 96 ലെ പാട്ടായ കാതലേ കാതലേ എന്ന ഗാനത്തിനാണ് താരം ചുവടു വെച്ചിരിക്കുന്നത്, പ്രിയക്കൊപ്പം റംസാനും ഉണ്ട് ഡാൻസിൽ, വളരെ റൊമാന്റിക് ആയിട്ടാണ് ഇരുവരും ഡാൻസ് കളിച്ചിരിക്കുന്നത്, ഇതുപോലെ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്
താൻ നേരിട്ട ട്രോളുകളെക്കുറിച്ച് പ്രിയ വാരിയർ പറഞ്ഞത് വലിയ വാർത്ത ആയിരുന്നു, വളരെ സത്യസന്ധമാണെന്ന് തോന്നുന്ന ട്രോളുകള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ അതെല്ലാം വളരെ പോസിറ്റീവായിട്ടാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഏറ്റവും കുറച്ച് സമയമെങ്കിലും അതിനായി അവര്‍ മാറ്റി വെക്കുന്നുണ്ട്. ഞാന്‍ ആരാണെന്ന് അവര്‍ക്ക് അറിയാം. അതിനാണ് എന്റെ മുന്‍ഗണന. എന്റെ കാഴ്ചപാടില്‍ ഇത് കുറേ ആളുകളിലേക്ക് എത്തുന്നുണ്ട് എന്നതിലാണ്. കുറഞ്ഞത് ഒരു അഭിനേതാവ് എന്ന നിലയിലാണ് അവരെന്നെ അറിയുന്നത്. വളര്‍ന്ന് വരുന്നൊരു നടിയെ സംബന്ധിച്ച് കൂടുതല്‍ ആളുകളുടെ ശ്രദ്ധയില്‍ പെടുക എന്നത് വലിയ കാര്യമാണ്.ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ പതിനായിരക്കണക്കിന് കണ്ണുകളാണ് എല്ലായിപ്പോഴും നമുക്ക് ചുറ്റും ഉണ്ടാവുക. ഇത് വളരെ രസകരമായ കാര്യമാണ്. ഇപ്പോള്‍ നമ്മള് ശരണിനെ ഫോളോ ചെയ്യുകയാണെങ്കില്‍ അദ്ദേഹം എന്ത് തരം വീഡിയോയാണ് നിര്‍മ്മിക്കുക എന്ന കാര്യം നമുക്ക് അറിയാം. അദ്ദേഹത്തിന്റെ വ്ലോഗ് എങ്ങനെയാണെന്നും അറിയാം എന്നാണ് താരം പറഞ്ഞത്.