മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. നിത്യ മേനോന്,തിലകന്,ലെന,മാമുക്കോയ,സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. അതേ വര്‍ഷ തന്നെ രൂപേഷ് പീതാംബരന് സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ എബിസിഡി,5 സുന്ദരികള്‍,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,പട്ടം പോലെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം,ബാംഗ്ലൂര്‍ ഡെയ്സ്,കൂതറ, വിക്രമാദിത്യന്,മംഗ്ലീഷ്,ഞാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ്, ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന് എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ രണ്ടും ചിത്രങ്ങളും തിയേറ്ററുകളില്‍ നിന്നും മികച്ച വിജയമാണ് നേടിയത്.
ഇന്ന് താരത്തിന്റെ പിറന്നാൾ ദിനമാണ്, താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിട്ടുണ്ട്, നടൻ പൃഥ്വിരാജ് പങ്കുവെച്ച പിറന്നാൾ ആശംസയാണ് അതിൽ ഏറെ ശ്രദ്ധ നേടുന്നത്, ഹാപ്പി ബര്‍ത്ത് ഡേ ബ്രദര്‍ മാന്‍, പുതിയ സിനിമയ്ക്ക് എല്ലാവിധ ആശംസകളും. നിങ്ങളെയും കുടുംബത്തെയും കാണാനായി ഞങ്ങള്‍ ഉടനെ തന്നെയെത്തുമെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്, ഇതിന് മറുപടി നൽകി ദുൽഖരും എത്തിയിരുന്നു, നിങ്ങളെയും ഞാൻ മിസ് ചെയ്യുന്നു, വെക്കേഷൻ അടിപൊളി ആക്കൂ ഉടൻ തന്നെ നേരിൽ കാണാം എന്നാണ് ദുൽഖർ പൃഥ്വിക്ക് നൽകിയ മറുപടി.
2015ല്‍ 100 ഡെയ്സ് ഓഫ് ലവ്,കലി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.ചാർലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം,2017ല്‍ പുറത്തിറങ്ങിയ പറവ,2018ല്‍ പുറത്തിറങ്ങിയ മഹാനടി,അതേ വര്‍ഷം പുറത്തിറങ്ങിയ തുടങ്ങിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളാണ്. മണി രത്നത്തിന്റെ “ഓ കാതൽ കണ്മണി ” എന്ന സിനിമയിലൂടെ ദുൽഖർ തമിഴ് സിനിമയിലും അരങ്ങേറ്റം നടത്തി.ഈ സിനിമയിലൂടെ ദുൽഖർ കേരളത്തിന് പുറത്തും ശ്രദ്ധയും നിരൂപക പ്രശംസയും നേടിയിരുന്നു. 2012 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു.