കൂടെ വർക്ക് ചെയ്ത നായികമാരിൽ ആദ്യമായിട്ടാണ് ഒരാൾ എന്നോട് അങ്ങനെ ചോദിക്കുന്നത്

നടൻ പൃഥ്വിരാജൂം സംയുക്ത മേനോനും ഒന്നിച്ചഭിനയിച്ച കടുവ വൻ വിജയമാണ് നേടിയത്, മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം,  ഇപ്പോൾ ചിത്രത്തിന്റെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിൽ പൃഥ്വിയും സംയുക്തയും പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, ഫിറ്റ്നസിൽ അത്യാവശ്യം ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ, എപ്പോൾ ഞാൻ ട്രാവൽ ചെയ്താലും താമസിക്കുന്ന ഹോട്ടലിന്റെ അടുത്ത് ജിം ഉണ്ടോ എന്ന് ഞാൻ തിരക്കാറുണ്ട്, അഥവാ ഇല്ലെങ്കിൽ എന്റെ റൂമിനോട് ചേർന്ന് ഒരു ജിം ഞാൻ സെറ്റ് ചെയ്യാറുണ്ട്, ഈതവണയും ഞാൻ അങ്ങനെ ചെയ്തിരുന്നു, എന്നാൽ ഈതവണ തനിക്ക് വേറിട്ടൊരു അനുഭവം ഉണ്ടായി, സംയുക്ത വന്നിട്ട് എക്സ്‌ക്യൂസ് മീ പൃഥ്വിയുടെ ജിം ഞാനൊന്ന് യൂസ് ചെയ്തോട്ടെ’ എന്ന് ചോദിച്ചിരുന്നു, ആദ്യമായിട്ടാണ് കൂടെ വർക്ക് ചെയ്ത ഒരു നായിക അങ്ങനെ ചോദിക്കുന്നത് എന്നാണ് താരം പറയുന്നത്.

താൻ ഫിറ്റ്നസ് ഇഷ്ടപെടുന്ന ഒരാളാണ്, പാഡ്ലിങ്, കയാക്കിങ് തുടങ്ങിയ ആക്ടിവിറ്റിസ് എനിക്ക് വലിയ ഇഷ്ടമാണ്, എന്റെ ബോഡി ഇങ്ങനെ ഞാൻ മെയിന്റൈൻ ചെയ്യുന്നത് ഒരുപാട് കഷ്ടപെട്ടിട്ടാണ് എന്നാണ് സംയുക്ത ഇതിനു മറുപടിയായി പറഞ്ഞത്. ജൂലൈ 7നാണ് കടുവ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘കടുവ’യ്ക്കുണ്ട്. വിവേക് ഒബ്റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മൂന്ന് ദിവസംകൊണ്ട് പതിനേഴ് കോടി നേടിയ മലയാളം പതിപ്പിന്റെ ഓപ്പണിങ് കളക്ഷന്‍ മാത്രം നാല് കോടിയായിരുന്നു. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’ എട്ട് ദിവസംകൊണ്ട് ഉണ്ടാക്കിയ നേട്ടമാണ് കടുവയ്ക്ക് നാല് ദിവസത്തില്‍ സാധ്യമായത്. ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടിയായിരുന്നു ജനഗണമനയുടെ ആകെ കളക്ഷന്‍ ചിത്രത്തിന്റെ റിലീസിന് പിന്നാലെ ചിത്രത്തിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷാജി കൈലാസും പൃഥ്വിരാജും, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും മാപ്പ് പറയുകയും ആ സംഭാഷണം ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഒരുങ്ങുകയുമാണ്.