പൃഥ്വിരാജിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബെഞ്ചമിൻ ബ്രൂണോ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളത്തിലെ മുൻ നിരയിലുള്ള പ്രിത്വിരാജ് എന്ന നടന്റെ സിനിമ സെലക്ഷനിൽ ഒരു വിചിത്രമായ കാര്യം എനിക്ക് തോന്നിയിട്ടുണ്ട്. ഒരേ തരത്തിലുള്ള സിനിമകൾ ഒരുമിച്ച് ചെയ്യും. അതിലെ ആദ്യത്തെത് സൂപ്പർ ഹിറ്റും ആയിരിക്കും.
ഫസ്റ്റ് എടക്കാണേൽ മുംബൈ പോലീസ്, നായകൻ തന്നെയാണ് വില്ലൻ എന്നതാണ് ട്വിസ്റ്റ്. ഇതേ ട്വിസ്റ്റ് വെച്ച് 7ത്ത് ഡേ,എസ്രാ,9 ഓക്കേ ചെയ്തേ(9 തീയേറ്ററിൽ പോയി കാണുമ്പോൾ പ്രിത്വി ആകരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു). ഇനി അടുത്തത് നായകനും വില്ലായിനും തമ്മിലുള്ള ഈഗോ ക്ലാഷ്. നായകനും വില്ലായിനും ഈക്വൽ ഇമ്പോർട്ടൻസ് ഉണ്ടാവും പടത്തിൽ.ഈ ടൈപ്പ് പടങ്ങൾ ആണ് അയ്യപ്പനും കോശിയും,ഡ്രൈവിംഗ് ലൈസെൻസ്, കടുവ.
ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത് നോവലുകൾ സിനിമയയ്ക്കുന്നതാണ്. ഇന്ദുഗോപൻ ആണ് മെയിൻ ഇര (ശെരിക്കും ഇര നമ്മൾ ആണെങ്കിലും). കാപ്പാക്ക് ശേഷം അടുത്ത ചെയ്യാൻ പോവുന്നത് നോവൽ വിലയത് ബുദ്ധ ആണ്. (ഇപ്പൊ എല്ലാത്തിലും സെയിം കോസ്റ്റും ആണ്,ലാലേട്ടൻ താടി എടുക്കുന്നില്ല എന്ന് പറഞ്ഞ പോലെ. ഫിഗർ സെയിം, ജുബ്ബ, സ്യുട്ട്, കള്ളി തുണി മാത്രം മാറി കൊണ്ടിരിക്കുന്നു) ഇങ്ങനെ വേറെ ഏതേലും നടൻമാർ ഉണ്ടോ. ഇനി എന്തേലും ആഡ് ചെയ്യാൻ ഉണ്ടോ എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. പുള്ളി യുടെ ഇന്റർവ്യൂ കണ്ടാൽ തോന്നും അടുത്ത് ചെയ്യാൻ പോവുന്നത് ഹോളിവുഡ് ലെവൽ ഐറ്റം ആവും എന്ന്. എന്നിട്ട് ഗോൾഡ്,കാപ്പ പോലത്തെ ഐറ്റംസ് ചെയ്യും, 9 ൽ പൃഥ്വിയാണ് വില്ലൻ എന്ന് വിചാരിച്ചിരിക്കുമ്പോൾ അവസാനം ഗുഹയിൽ കാണുന്ന ചിത്രം ഇവ യുടേതാണ്. പൃഥ്വി മാത്രമാണ് വില്ലനെ കണ്ടത്, ബാക്കിയുള്ളവർ വില്ലന്റെ സ്ഥാനത്ത് പൃഥ്വിയെയും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.