ഞങ്ങൾക്ക് ഇടയിലേക്ക് പ്രണയം പൂവിട്ടത് അങ്ങനെ ആയിരുന്നു, പ്രണയകഥ വ്യക്തമാക്കി പൃഥ്വിരാജ്

നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞു.  അഭിനേതാവിനു പുറമെ ഗായകനായും താരം മലയാള സിനിമയിൽ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. ലൂസിഫർ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും താരം ചുവട് വയ്ക്കുകയായിരുന്നു. ഇക്കാലയളവിൽ 100ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്  സംസ്ഥാന അവാർഡുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തകയായ സുപ്രിയ മേനോനെയാണ് പൃഥ്വിരാജ് വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്, ഇപ്പോൾ തങ്ങൾ പ്രണയത്തിൽ ആയത് എങ്ങനെ അന്ന് വ്യക്തമാക്കുകയാണ് താരം

ബിബിസിയില്‍ റിപ്പോര്‍ട്ടായിരുന്ന സുപ്രിയ ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയെ കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നെ ആദ്യം വിളിച്ചത്. ആ സമയത്ത് ഷാരൂഖ് ഖാന്റെ ഡോണ്‍ എന്ന ചിത്രം കണ്ട് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അടുത്ത ദിവസം ഞാന്‍ വിളിച്ചപ്പോള്‍ സുപ്രിയയും അതേ സിനിമ കണ്ട് കൊണ്ടിരിക്കുകയാണ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. ആ സിനിമയെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു. പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോഴാണ് പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെയാണെന്ന്.

അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ എന്ന പുസ്തകമായിരുന്നു രണ്ട് പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം. പുസ്തകം, സിനിമ തുടങ്ങിയവയെ കുറിച്ചുള്ള ആശയം പങ്കുവെക്കല്‍ പ്രണയത്തിലേക്ക് എത്തിയതിന് പിന്നിലും ഒരു പുസ്തകമാണെന്ന് പൃഥ്വി പറയുന്നു. ആ സമയത്ത്് താന്‍ വായിച്ച് കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി റോബര്‍ട്ട്്‌സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വര്‍ണനയില്‍ മയങ്ങിയതോടെ ആ സ്ഥലങ്ങള്‍ കാണാന്‍ സുപ്രിയയോട് ആഗ്രഹം പ്രകടിപ്പിച്ചു. മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ അവിടേക്ക് കൊണ്ട് പോകാമെന്ന് വാക്കും കൊടുത്തിരുന്നു. ഹാജി അലി, ലിയോപോള്‍ഡ് കഫെ, എന്നിവയെല്ലാം ഇരുവരും ഒരുമിച്ച് പോയി കണ്ടു. എന്നാണ് താരം പറയുന്നത്.

Leave a Comment