ഇതിന് ഉത്തരം പറഞ്ഞാല്‍ നിങ്ങളുടെ ചാനലിന്റെ തമ്പ്‌നെയിലില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോ ആയിരിക്കും

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് പ്രിത്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞു.  അഭിനേതാവിനു പുറമെ ഗായകനായും താരം മലയാള സിനിമയിൽ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. ലൂസിഫർ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും താരം ചുവട് വയ്ക്കുകയായിരുന്നു. ഇക്കാലയളവിൽ 100ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്  സംസ്ഥാന അവാർഡുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നടനായും സംവിധായകൻ ആയും ഗായകനായും നിർമ്മാതാവ് ആയും എല്ലാം മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരം കൂടിയാണ് പ്രിത്വിരാജ് . ഇന്ന് മലയാള സിനിമയിൽ ഉള്ളതിൽ വെച്ച് സകല കലാ വല്ലഭൻ കൂടിയാണ് താരം എന്ന് കണ്ണും പൂട്ടി പറയാൻ കഴിയും.

പ്രിത്വിരാജ്ഉം സുരാജ് വെഞ്ഞാറൻമൂടും ഒന്നിച്ച് അഭിനയിക്കുന്ന ജനഗണ മന എന്ന സിനിമ അടുത്ത ദിവസങ്ങളിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രിത്വിരാജ് ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിനിടയിൽ അവതാരിക പ്രിത്വിരാജിനോട് ചോദിച്ച ഒരു ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അവതാരികയുടെ ചോദ്യം ഇതായിരുന്നു, സിനിമകളില്‍ പലപ്പോഴും തീവ്രവാദികളായി മുസ്ലിം സമുദായത്തില്‍ പെട്ടവരെ ചിത്രീകരിക്കുന്നു, ഇതിന്റെ കുറിച്ചുള്ള പ്രിത്വിയുടെ നിലപാട് എന്താണ് എന്നാണ് അവതാരിക ചോദിച്ചത്.

പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ, എങ്ങനെയാണ് ഈ വിഷയം നമ്മള്‍ സംസാരിക്കുന്ന സിനിമയുമായി, ജന ഗണ മനയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇതിന് ഉത്തരം പറഞ്ഞാല്‍, നിങ്ങളുടെ ചാനലിന്റെ തമ്പ്‌നെയിലില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോയും പൃഥ്വിരാജ് തീവ്രവാദത്തെക്കുറിച്ച് പറയുന്നു എന്നുമായിരിക്കും അതിന്റെ ഡിസ്ക്രിപ്ഷൻ. അത് തുറന്ന് നോക്കുമ്പോള്‍ ജന ഗണ മനയുടെ അഭിമുഖമായിരിക്കും. പക്ഷെ, ഇതായിരിക്കും തമ്പ്‌നെയിലും ഡിസ്‌ക്രിപ്ഷനും. അത് ഉറപ്പാണ്. അതിന്റെ താഴെ ഒരു അയ്യായിരം കമന്റും. എന്തിന് ഞാന്‍ നിങ്ങള്‍ക്ക് ആ ക്ലിക്ക്‌ബൈറ്റ് തരണം. നിങ്ങളുടെ കമ്പനിയില്‍ എനിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഉണ്ടോ, നിങ്ങളുടെ ലാഭത്തിന്റെ വിഹിതം എനിക്ക് തരുന്നുണ്ടോ. ഇല്ലല്ലോ എന്നുമാണ് പ്രിത്വി പറഞ്ഞ മറുപടി.