നിതിൻ റാം എന്ന ആരാധകൻ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സെവൻത് ഡേയ്, എന്ന് നിന്റെ മൊയ്‌ദീൻ, പിക്കറ്റ് 43, സ്പ്തമശ്രീ തസ്‌കര, പാവാട തുടങ്ങിയ സിനിമകളിൽ സംവിധാനത്തിൽ പ്രിത്വിരാജിന്റെ കോൺട്രിബൂഷൻസ് ഉണ്ട് എന്ന് ശ്രുതി കേൾക്കുന്നു. അത് പോലെ കമൽ ഹസ്സന്റെ പല സിനിമകളിലും അദ്ദേഹം ഘോസ്റ്റ്ഡ യറക്ടർ ആണ് എന്ന് കേട്ടിട്ടുണ്ട്.
മണിച്ചിത്രതാഴ് എന്നാ സിനിമയ്ക്ക് സെക്കന്റ് യൂണിറ്റ് ഡയറക്ടർസി ന്റെ കോണ്ട്രിബൂഷൻസ് ഒരുപാട് ഉണ്ട് എന്ന് പറയപ്പെടുന്നു. കീർത്തിചക്ര എന്നാ സിനിമക്ക് പ്രിയദർശന്റെ സഹായം ഉണ്ട് എന്ന് കേൾക്കുന്നു അത് പോലെ പല മോഹൻലാൽ ചിത്രങ്ങളിലും പ്രിയദർശന്റെ മേൽനോട്ടം ഉണ്ട് എന്ന് കേൾക്കുന്നു ഇത് പോലെ നിങ്ങൾക്ക് തോന്നിയ സിനിമകൾ ഏതൊക്കെ ആണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്. സെവൻത് ഡേയ് എനിക്ക് ആധികാരികമായി പറയാൻ പറ്റും. കാരണം ഞാൻ അതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. പ്രിത്വിരാജ് നല്ല പോലെ ഇൻവോൾവ്ഡ് ആയിട്ടുണ്ട് ആ പടത്തിൽ.അമ്പലമുകൾ എറണാകുളം വച്ചു എടുത്ത ഫൈറ്റ് സീൻ ഒകെ എടുക്കുമ്പോൾ അത് എങ്ങനൊക്കെ എടുക്കണം വരെ പുള്ളിക്ക് നല്ല കാഴ്ചപ്പാട് ഉണ്ടായിരുന്നു.
ഡബ്ബിങ് ടൈമിൽ ഫുൾ ടൈം സ്റ്റുഡിയോ ഉണ്ടായിരുന്നു പ്രധാനപെട്ട നടന്മാരെ കൊണ്ട് ഡബ് ചെയ്ക്കുന്ന ടൈംയിൽ. മെഗാ മീഡിയയിൽ ആയിരുന്നു ഡബ്ബിങ് നടന്നത്. ഒരു നടൻ എന്നതിലുപരി ഒരുപാടു എഫ്ആർട്ട് ആ പടം നന്നാക്കുന്നതിനു വേണ്ടി പൃഥ്വിരാജിന്റെ ഭാഗത്തു നിന്നു ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ് എന്നാണ് ഒരു ആരാധകൻ നൽകിയിരിക്കുന്ന കമെന്റ്.
അയ്യാളും ഞാനും തമ്മിൽ, അതിന് ശേഷം ഇറങ്ങിയ ഒറ്റ ലാലജോസ് ചിത്രം രക്ഷപെട്ടിട്ടില്ല. ഡയറക്ഷൻ ടീമിലെ ആരോ സ്വതന്ത്ര സംവിധായകൻ ആയതു വരുത്തി വച്ച വിന ആണെന്ന് തോന്നുന്നു, നയൻ എന്ന പ്രിത്വിരാജ് പ്രൊഡ്യൂസ് ചെയ്ത സിനിമയുടെ ഷൂട്ടിംഗ് നേരിട്ട് കണ്ടിട്ടുണ്ട് വൈറ്റിലയിൽ വെച്ചു. സംവിധായകന്റെ ഡ്യൂട്ടി എല്ലാം ചെയ്യുന്നതും പറയുന്നതും പൃഥ്വി ആയിരുന്നു. ക്യാമറ എവിടെ വേണം, ഡ്രോൺ എങ്ങനെ പറന്നു വരണം, ജൂനിയർ ആർട്ടിസ്റ് ഒക്കെ എവിടെ നിൽക്കണം എന്ന് മുതൽ ഉള്ള എല്ലാ കാര്യങ്ങൾ പൃഥ്വി ആണ് ചെയ്തത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.