പ്രിത്വിരാജ് ജിസ് ജോയും ഒരുമിക്കുന്ന ചിത്രമെന്ന് വ്യാജപോസ്റ്. പ്രതികരിച് സംവിധായകനും.

ഒരു സിനിമ ഇറങ്ങുന്നതിനു മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ അണിയറ പ്രവർത്തകർ ആ സിനിമയുടെ പോസ്റ്ററും ടൈറ്റിലും മറ്റും റിലീസ് ചെയ്യിക്കുന്ന ഒരു പതിവുണ്ട്. അത് സിനിമക്ക് വളരെ ഏറെ ഗുണം ചെയ്യുകയും കൂടാതെ ആ സിനിമയിൽ അഭിനയിക്കുന്ന താരത്തിന്റെ ആരാധകർക്ക് ആഘോഷിക്കുവാനും കാരണം ആകാറുണ്ട്. ഏറ്റവും കൂടുതൽ സിനിമകൾ ഇപ്പോൾ അന്നൗൻസ് ചെയ്ത താരം ഏതെന്ന് ചോദിച്ചാൽ ഏതൊരാള്ക്കും ഒറ്റ ഒരു ഉത്തരം മാത്രം ആയിരിക്കും പറയാൻ ഉണ്ടാകുന്നത്. അത് മറ്റാരുമല്ല മലയാള സിനിമയിലെ യുവ സൂപ്പർ സ്റ്റാർ ആയ പ്രിത്വിരാജ് സുകുമാരൻ ആണ്.

വലിയ വലിയ ഒരുപാട് പ്രതീക്ഷകൾ ഉള്ള നിരവധി സിനിമകൾ ആണ് ഇതിനോടകം ഈ താരം അന്നൗൻസ് ചെയ്തത്. അതുപോലെ തന്നെ ഫെക് ന്യൂസുകളും ചിലർ പടർത്തി വിടുന്നുണ്ട് എന്ന് പ്രത്യകം പറയേണ്ടല്ലോ. ഇന്നിതാ സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ഒരു ഫെയ്ക് ന്യൂസ് ചർച്ച ആയി മാറിയിരിക്കുകയാണ്. ജിസ് ജോയ് സംവിധാനത്തിൽ പ്രിത്വിരാജ് അഭിനയിച്ചുകൊണ്ട് ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന സിനിമ എന്ന പേരിലാണ് ഒരു സിനിമ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ആരാധകരുടെ അടുത്തേക്ക് ഇറങ്ങിയത്.

ചാള എന്ന് പേരിട്ട ആ സിനിമ പോസ്റ്റർ , ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയും , ആരാധകരെ ആശയ കുഴപ്പത്തിലകകുകയും ചെയ്തു. ഒഫീഷ്യൽ ആയി ആരും പങ്കുവെക്കാത്തത് ആണ് ആരാധകരെ കൂടുതൽ ആശയക്കുഴപ്പത്തിൽ ആക്കിയത്. തുടർന്ന് ജിസ് ജോയ് എന്ന സംവിധായകൻ തന്നെ രംഗത്ത് വരികയും ആരാധകർക് മറുപടി നല്കിയിരിക്കുകയുമാണ്.

ഫെയ്ക് ന്യൂസ് ആണ് ഇതെന്നും , മിനിമം ഒരു തിമിംഗലം എങ്കിലും വേണ്ടേ എന്നും പറഞ്ഞു ഒരു പരിഹാസത്തോടെ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് മറുപടി നൽകിയത്. ജിസ് ജോയ് യുടെ ഇൻസ്റ്റഗ്രം സ്റ്റോറി കണ്ടപ്പോൾ ആണ് ആരാധകർക്ക് സത്യാവസ്ഥ മനസിലായത് . തുടർന്ന് ഇതൊരു ഫെയ്ക് ന്യൂസ് ആണെന്നും , ഇങ്ങനെ ഒരു സിനിമ ഇല്ല എന്നും ആരാധകർക്ക് മനസിലായിരുന്നു. ഫെയ്ക് ന്യൂസുകൾ സോഷ്യൽ മീഡിയയിൽ ഇറങ്ങുന്നത് വളരെ സാധാരണമാണ്. എന്നാൽ അത് ഒരു പരിധി കഴിചാൽ തെറ്റ് ആണെന്നാണ് ആരാധകരുടെ അഭിപ്രായം