സുപ്രിയയെ വിവാഹം കഴിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞു പൃഥ്വിരാജ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതർ ആയ താര ദമ്പതികൾ ആണ് പ്രിത്വിരാജ്ഉം സുപ്രിയയും. നിരവധി ആരാധകർ ഉള്ള യുവതലമുറയിലെ മലയാള നായകന്മാരിൽ മുൻപന്തിയിൽ ആണ് പ്രിത്വിരാജിന്റെ സ്ഥാനം. പ്രിത്വിരാജിനെ പോലെ തന്നെ പ്രിത്വിരാജിന്റെ ഭാര്യയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ജേർണലിസ്റ്റ് ആയി ജോലി നോക്കി വരുന്നതിനിടയിൽ ആണ് സുപ്രിയ പ്രിത്വിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം കുറച്ച് നാളുകൾ കൂടി തന്റെ ജോലിയിൽ തുടർന്ന താരം പിന്നീട് ജോലി വേണ്ടെന്നു വെയ്ക്കുകയായിരുന്നു. എന്നാൽ പ്രിത്വി ക്യാമറയ്ക്ക് മുന്നിൽ സജീവമായപ്പോൾ സുപ്രിയ വൈകാതെ തന്നെ ക്യാമറയ്ക് പിന്നിൽ സജീവമാകാൻ തുടങ്ങി. പ്രിത്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി നടത്തി വരുകയാണ് സുപ്രിയ ഇപ്പോൾ. പ്രിത്വിയുടെ എല്ലാ കാര്യങ്ങളിലും സുപ്രിയയുടെ പങ്കു വളരെ വലുതാണ്. പലപ്പോഴും സുപ്രിയ ആണ് തനിക് പ്രചോദനം എന്ന് പ്രിത്വി തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പ്രിത്വിരാജ് എന്ത് കൊണ്ട് സുപ്രിയയെ വിവാഹം കഴിച്ചു എന്നതിന്റെ കാരണം ചോദിച്ച അവതാരികയ്ക്ക് പ്രിത്വിരാജ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. അവതാരികയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ഒരിക്കൽ പ്രിത്വിരാജിനോട് എന്ത് കൊണ്ട് താൻ സുപ്രിയയെ വിവാഹം കഴിച്ചു എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് എന്റെ സെയിം ലെവലിൽ സംസാരിക്കാൻ പറ്റിയ ഒരാൾ, ഏതു വിഷയത്തെ കുറിച്ചും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റിയ ഒരാൾ, മോഡേൺ ആണ്, ഇപ്പോഴും നമുക്ക് പിന്തുണയുമായി കൂടെ തന്നെ നിൽക്കുന്ന ഒരാൾ അങ്ങനെ പല പല കാരണങ്ങൾ പ്രിത്വിരാജ് പറഞ്ഞിരുന്നില്ലേ എന്ന് അവതാരിക ചോദിച്ചപ്പോൾ ഇതൊന്നും ഞാൻ എങ്ങും പറഞ്ഞിട്ടില്ല എന്നാണു പ്രിത്വിരാജ് ചിരിച്ച് കൊണ്ട് പറഞ്ഞത്.

പ്രിത്വി പറഞ്ഞത് എങ്ങനെ, ഇതൊന്നും ഞാൻ പറഞ്ഞത് അല്ല മോളെ, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ ഞാൻ വിവാഹം കഴിച്ചു. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു, അങ്ങനെ ഞങ്ങൾക്കുള്ളിൽ ഒരു സ്നേഹം ഞങ്ങൾ കണ്ടെത്തി, അങ്ങനെ ഞാൻ കെട്ടി എന്നുമായിരുന്നു രസകരമായി പ്രിത്വിരാജ് പറഞ്ഞ മറുപടി. പ്രിത്വിയുടെ മറുപടി കേട്ട് വേദിയിൽ ഉണ്ടായിരുന്നവരും കയ്യടിക്കുകയായിരുന്നു. പലപ്പോഴും പ്രിത്വിരാജ്ഉം സുപ്രിയയും തമ്മിലുള്ള സ്നേഹവും കെമിസ്ട്രിയും എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.