സംവൃതയുമായി പ്രിത്വിരാജ് പ്രണയത്തിൽ, ആ വാർത്തകളെ നേരിട്ടത് ഇങ്ങനെ

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാൾ ആണ് പ്രിത്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് ചുവടുവെച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ തുടർന്ന് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞു.  അഭിനേതാവിനു പുറമെ ഗായകനായും താരം മലയാള സിനിമയിൽ തിളങ്ങി. മലയാളത്തിന് പുറമെ തമിഴ്,ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. ലൂസിഫർ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേക്കും താരം ചുവട് വയ്ക്കുകയായിരുന്നു. ഇക്കാലയളവിൽ 100ലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്  സംസ്ഥാന അവാർഡുമടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒരുകാലത്ത് പ്രിത്വിരാജിന്റെയും നടി സംവൃത സുനിലിന്റേയും പേരുകൾ ആയിരുന്നു ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നത്.

പ്രിത്വിരാജ്ഉം സംവൃത സുനിലും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകൾ ആയിരുന്നു അന്ന് പുറത്ത് ഇറങ്ങിയിരുന്നത്. എന്നാൽ താരങ്ങൾ ആ സമയത്ത് ഈ വാർത്തകളോട് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഒരിക്കൽ ഈ വിഷത്തിൽ പ്രിത്വിരാജ് നടത്തിയ പ്രതികരണം ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അന്ന് പ്രിത്വി പറഞ്ഞത് ഇങ്ങനെ, ഞാനും സംവൃതയും നല്ല സുഹൃത്തുക്കൾ ആണ്. ഞങ്ങൾ തമ്മിൽ കുറച്ച് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ ഒക്കെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സുഹൃത്തുക്കൾ ആയത് കൊണ്ട് ഞാൻ സംവൃതയുടെ വീട്ടിലും സംവൃത എന്റെ വീട്ടിലും ഒക്കെ വരാറുമുണ്ട്. അത് കൊണ്ട് ആകാം ഒരു പക്ഷെ ഇത്തരം ഒരു വാർത്ത വന്നത് എന്നും പ്രിത്വി പ്രതികരിച്ചു.

കൂടാതെ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല സൗഹൃദത്തിൽ ആണെന്നും താരം പറഞ്ഞു. സംവൃതയോട് മറ്റൊരു തരത്തിൽ ഉള്ള ഇഷ്ട്ടം ഇല്ലെന്നും എന്നാൽ കൂടെ അഭിനയിച്ചതിൽ വെച്ച് ഒട്ടു മിക്ക നായികമാരോടും തനിക്ക് ഇൻഫാക്ച്വറേഷൻ തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. പ്രിത്വിരാജ്-സംവൃത സുനിൽ ജോഡികളിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അതിൽ പല ചിത്രങ്ങളും ഹിറ്റുകൾ ആകുകയും ചെയ്തിരുന്നു. പിന്നീട് തന്റെ സുഹൃത്ത് സുപ്രിയയെ പ്രണയിച്ച് വിവാഹം കഴിച്ചാണ് താരം ഇത്തരം വാർത്തകൾക്കുള്ള മറുപടി നൽകിയത്.

Leave a Comment