നേരുത്തെ പറഞ്ഞതിൽ നിന്നും വിപരീതമായ കഥ ആയിരിക്കും സെറ്റിൽ ചെല്ലുമ്പോൾ

മലയാളികളുടെ പ്രിയങ്കരനായ നടൻ ആണ് പ്രിത്വിരാജ്. നാടൻ ആയും, ഗായകൻ ആയും സംവിധായകൻ ആയും നിർമ്മാതാവ് ആയും എല്ലാം സിനിമയിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് താരം ഇന്ന്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിൽ ആണ് പ്രിത്വി ആദ്യം അഭിനയിക്കുന്നത് എങ്കിലും നന്ദനത്തിൽ കൂടിയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു പക്ഷെ മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച ലൂസിഫർ ജനിച്ചത് പ്രിത്വിയുടെ കന്നി സംവിധാനത്തിൽ കൂടി ആയിരുന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ ഇരുനൂറു കോടി ക്ലബ്ബിൽ കയറ്റാൻ പറ്റി എന്നത് പ്രിത്വിയുടെ വിജയം തന്നെ ആയിരുന്നു. ഇപ്പോഴിതാ മോഹൻലാലിനെ തന്നെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് താരം ഇപ്പോൾ. പ്രിത്വി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒരു പക്ഷെ നടനെക്കാൾ നന്നായി പ്രിത്വിക്ക് ശോഭിക്കാൻ കഴിയുന്ന മേഖല സംവിധാനം തന്നെയാണെന്നാണ് പ്രിത്വിയെ അടുത്തറിയാവുന്നവർ പറയുന്നത്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രിത്വി.

ചില സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ഷൂട്ടിങ് സെറ്റിൽ നിന്നും ഇറങ്ങി പോയാലോ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നു തുറന്ന് പറയുകയാണ് പ്രിത്വി. ചില ചിത്രങ്ങളിൽ അഭിനയിക്കുന്ന സമയത്ത് തനിക് അങ്ങനെ തോന്നിയിട്ടുണ്ടെന്നും ചിത്രത്തിന്റെ കഥ നേരുത്തെ പറഞ്ഞു ഇഷ്ട്ടപെട്ടു കഴിയുമ്പോൾ ആണ് ഓക്കേ പറയുന്നത്. എന്നാൽ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി വരുമ്പോൾ നമ്മളോട് പറയുന്ന കഥയേക്കാൾ വിപരീതമായ കഥ പറഞ്ഞിട്ടാകും അഭിനയിക്കാൻ പറയുന്നത്. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ ഷൂട്ടിങ് സെറ്റിൽ നിന്ന് പലപ്പോഴും ഇറങ്ങി പോകാൻ വരെ തോന്നിയിട്ടുണ്ടെന്നും എന്നാൽ സിനിമയുടെ വിജയമോ പരാജയമോ എന്നെ വ്യക്തിപരമായി ബാധിക്കില്ല എന്ന പൂർണ്ണ ബോധ്യം തനിക്ക് ഉണ്ടെന്നും അത് കൊണ്ട് മാത്രമാണ് താൻ അത്തരം ചിത്രങ്ങൾ ചെയ്തത് എന്നും താരം പറഞ്ഞു.

ഉള്ളിൽ അനിഷ്ടം ഉണ്ടെന്നു കരുതി ചിത്രം ചെയ്യുന്ന സമയത്ത് വേണ്ടത്ര ആത്മാർത്ഥ കൊടുക്കാതിരിക്കുകയോ അതല്ലങ്കിൽ ഈ പടം ഇത്ര ആത്മാര്ഥതയിൽ അഭിനയിച്ചാൽ മതിയെന്നോ ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല. കഥാപാത്രം അവതരിപ്പിക്കുമ്പോൾ ഞാൻ എന്റെ മാക്സിമം നൽകി തന്നെയാണ് ഓരോ കഥാപാത്രവും ചെയ്യുന്നത് എന്നും പ്രിത്വി പറഞ്ഞു.

Leave a Comment