ഭാവനയുടെ തിരിച്ച് വരവിനെ അവരൊക്കെ അങ്ങനെയാണ് കാണുന്നത്

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ഏറെ സജീവമായ താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിൽ പരിമളം എന്ന കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് വെളുത്ത് മെലിഞ്ഞ പെൺകുട്ടി വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. അവിടുന്നു അങ്ങോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരുന്നു സിനിമയിൽ ഉള്ള ഭാവനയുടെ വളർച്ച. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാൻ ഭാവനയ്ക്ക് അവസരം ലഭിച്ചു. വളരെ വേഗം തന്നെ ഭാവന എന്ന നനടി മലയാള സിനിമയിലെ മുൻനിര നായികമാർക്കൊപ്പം സ്ഥാനം നേടുകയായിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തിളങ്ങാൻ താരത്തിന് അവസരം ലഭിച്ചു. ഇടക്കാലത്ത് മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിൽ ആയിരുന്നു താരത്തിന്റെ തിരക്ക്. അന്യഭാഷകളിൽ സജീവമായതോടെ മലയാള സിനിമയിൽ താരം ഇടവേള എടുക്കാൻ തുടങ്ങി. പ്രിത്വിരാജ് ചിത്രം ആദം ജോണിൽ ആണ് താരം അവസാനമായി മലയാളത്തിൽ അഭിനയിക്കുന്നത്.  അതിനു ശേഷം കന്നഡ ചിത്രത്തിൽ ആണ് താരം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവാഹത്തോടെ ബാംഗ്ലൂരിൽ ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഭാവനയുടെ വിശേഷങ്ങൾ അറിയാൻ മലയാളി ആരാധകർക്ക് താൽപ്പര്യം ഏറെയാണ്.

ഭാവനയും നടൻ പ്രിത്വിരാജ്ഉം വളരെ അടുത്ത സുഹൃത്തുക്കൾ ആണ്.  ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഭാവനയുടെ തിരിച്ച് വരവിനെ കുറിച്ച് പ്രിത്വിരാജ് പറഞ്ഞ കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. പ്രിത്വിരാജിന്റെ വാക്കുകൾ ഇങ്ങനെ, ഭാവനയും ഞാനും വര്ഷങ്ങളായി അടുത്ത സുഹൃത്തുക്കൾ ആണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഭാവനയുടെ കടുത്ത ഒരു ആരാധകൻ കൂടിയാണ്. ഭാവനയുടെ തിരിച്ച് വരവിൽ ആത്മാർത്ഥമായി സന്തോഷിക്കുന്ന ഒരാൾ ആണ് ഞാൻ. ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. പുറമെ നിൽക്കുന്നവർ വിചാരിക്കുന്നത് സിനിമ ലോകം എന്നാൽ ഒരു ലോകം ആണെന്നാണ്. എന്നാൽ അതിനുള്ളിൽ നിൽക്കുന്നവർക്കേ അറിയൂ അത് ഓരോരുത്തരെയും ആശ്രയിച്ചിരിക്കുകയാണെന്നു.

ഞാൻ ജീവിക്കുന്ന എന്റെ ലോകത്തിൽ ഉള്ളവർക്ക് ഭാവനയുടെ തിരിച്ച് വരവിൽ അതിയായ സന്തോഷം ഉണ്ട്. അത് എനിക്ക് അറിയാം. അവർ ഭാവനയുടെ തിരിച്ച് വരവിനെ പ്രോത്സാഹിപ്പിക്കുന്നവർ ആണ്. എന്നാൽ മറ്റൊരാളുടെ ലോകത്ത് അയാൾക്കൊപ്പമുള്ളവർ എന്താണ് ചിന്തിക്കുന്നത് എന്നോ അവർക്ക് ഈ തിരിച്ച് വരവിൽ സന്തോഷമുണ്ടോ എന്ന് ഒന്നും എനിക്ക് അറിയില്ല എന്നും പ്രിത്വിരാജ് പറഞ്ഞു.