ഇത്രയും മികച്ച ഒരു ക്യാമ്പസ് മൂവി ഇത് വരെ ഇറങ്ങിയിട്ടില്ല എന്ന് പറയാം


അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ചിത്രം ആണ് പ്രേമം. നിവിൻ പോളി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, സിജു വിൽസൺ, വിനയ് ഫോർട്ട്, ശറഫുദ്ധീൻ, സൗബിൻ ഷാഹിർ തുടങ്ങി നിരവതി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. ഈ ചിത്രത്തിൽ അഭിനയിച്ച താരങ്ങൾ എല്ലാം ചിത്രത്തോട് കൂടി രക്ഷപെട്ടു എന്നതാണ് സത്യം. ഇറങ്ങിയ സമയത്ത് വലിയ ഓളം തന്നെ ആണ് ചിത്രം ആരാധകരുടെ ഇടയിൽ ഉണ്ടാക്കിയത്.

ജോർജും ശംഭുവും കോയയും മലരും മേരിയും എല്ലാം വലിയ രീതിയിൽ തന്നെ ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്ന കഥാപാത്രങ്ങൾ ആണ്. കറുത്ത ഷർട്ടും കൂളിംഗ് ഗ്ളാസ്സും പ്രേമത്തോടെ ആണ് യുവാക്കൾക്കിടയിൽ ട്രെൻഡ് ആയത്. നാല് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം ഏകദേശം അറുപത് കോടി രൂപയിൽ അധികം ആണ് കളക്ഷൻ നേടിയത്. ചിത്രം ഇന്റർനെറ്റിൽ ലീക്ക് ആയില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ആദ്യ നൂറുകോടി നേടുന്ന ചിത്രം പ്രേമം ആയേനെ.

ഇപ്പോഴിതാ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രമായ ഗോൾഡ് റിലീസ് ആകുന്ന സാഹചര്യത്തിൽ പ്രേമം വീണ്ടും ആരാധകരുടെ ഇടയിൽ ചർച്ച ആകുകയാണ്. സിനി ഫൈൽ ഗ്രൂപ്പിൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റും അതിനു ആരാധകർ നൽകിയ കമെന്റും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആയിരിക്കുന്നത്. രാകേഷ് നന്ദു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഇതിന് മുമ്പും ശേഷവും ഇങ്ങനെ ഒരു സിനിമ ഇനി മോളിവുഡിൽ പിറക്കില്ല എന്നാണ് ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ആരാദകൻ കുറിച്ചിരിക്കുന്നത്. എന്നാൽ ഈ പോസ്റ്റിനു വന്ന കമെന്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അതിനും മാത്രം ഇതിൽ എന്താ ഇരിക്കുന്നെ? രണ്ടാം തവണ കണ്ടപ്പോ തന്നെ വളരെ ബോർ ആയിട്ട് തോന്നി എനിക്ക് എന്നാണ് ഒരു ആരാധകൻ പറഞ്ഞ കമെന്റ്.

നിവിൻന്റെ ആദ്യത്തെയും അവസാനത്തെയും സൂപ്പർ ഫിലിം ആണെന്ന് തോന്നുന്നു പ്രേമം. ഇനി ഓനെ കൊണ്ട് പോലും ഇതേ പോലെ ഒന്ന് പറ്റും തോന്നുന്നില്ല, അതിനും മാത്രം ഇതിൽ എന്താ ഉള്ളെ? കുറച്ചു നല്ല പാട്ടുകൾ അല്ലാതെ. ഇതിലും എത്രയോ മികച്ച സിനിമയാണ് നേരം. അതിനെപ്പറ്റി ആരും പറഞ്ഞ് കേൾക്കുന്നില്ല., ആ ഒരു സബ്ജക്റ്റ് ഇഷ്ടമായി എന്നല്ലാതെ, വിനയ് -സൗബിൻ കോമഡി സീൻസ് ഒഴികെ ഇഷ്ടമാകാകാതിരുന്ന ഒരു സിനിമ. ഇത്രയധികം കൊണ്ടാടപെടുന്നത് എന്താണെന്ന് മനസിലാവുന്നില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.