എന്നിട്ടും വളരെ സ്നേഹത്തോടെയാണ് വീണ്ടും ആ നടനോട് പ്രേം നസീർ പെരുമാറിയത്


മലയാള സിനിമയിലെ നിത്യ ഹരിത നായകൻ ആണ് പ്രേം നസീർ. ഒരു കാലത്ത് മലയാള സിനിമാ അടക്കി ഭരിച്ചിരുന്ന താരം നിരവധി സിനിമകളിൽ ആണ് അഭിനയിച്ചത്. മലയാള സിനിമ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് തന്നെ നടൻ പ്രേം നസീറിന്റെ പേരിൽ ആയിരുന്നു. നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരത്തിന് ആരാധകരും ഏറെ ആയിരുന്നു. നാന്നൂറിൽ അധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്.

താരം മരണപ്പെട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും താരത്തിന് ആരാധകർ ഏറെ ആണ്. നിത്യ ഹരിത നായകൻ എന്നാണ് മലയാള സിനിമയിൽ ഇന്നും പ്രേം നസീർ അറിയപ്പെടുന്നത്. ഇപ്പോഴിതാ ആരാധകരുടെ ഗ്രൂപ്പിൽ പ്രേം നസീറിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് താരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രേം നസീറിന്റെ നടക്കാതെ പോയ ആഗ്രഹം. സ്വന്തമായി ഒരു പടം സംവിധാനം ചെയ്യണം എന്ന് പ്രേം നസീർ അദ്ദേഹത്തിന്റെ പീക്ക് ടൈമിന് ശേഷം ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി ഇന്ന് ഇപ്പോൾ മെഗാതാരമായി വിഹരിക്കുന്ന ഒരു നടന്റെ അടുത്ത് അദ്ദേഹം ഡേറ്റ് ചോദിക്കാൻ പോകുമായിരുന്നു. “ഡേറ്റ് തരാം, ഡേറ്റ് തരാം ” എന്ന് പറഞ്ഞു ആ നടൻ പ്രേം നസീറിനെ നടത്തിച്ചു.

പക്ഷെ ഡേറ്റ് കൊടുക്കില്ല.. ഒരിക്കൽ ഡേറ്റ് ന് വേണ്ടി കാണാൻ വന്ന പ്രേം നസീർ പോയപ്പോൾ ആ നടൻ പറഞ്ഞു “ഇയാൾക്ക് വേറേ പണിയൊന്നും ഇല്ല്ലെ വയസ്സായ സമയത്ത് സിനിമ സംവിധാനം ചെയ്യാൻ നടക്കുന്നു.” വർഷങ്ങൾക് മുൻപ് ഇതേ പ്രേം നസീർ ഇരിക്കാൻ പറഞ്ഞാൽ പോലും വേണ്ട സാർ വേണ്ട സാർ എന്ന് പറഞ്ഞു നിന്ന മനുഷ്യൻ ആണ് പ്രേം നസീറിനോട് ഇങ്ങനെ പറഞ്ഞത്.

ഇത് കേട്ട ഒരു പ്രൊഡക്ഷൻ കണ്ട്രോളർ പ്രേം നസീറിന്റെ വീട്ടിൽ പോയി പറഞ്ഞു, “സാറിന് ഒരു വില ഇണ്ട്.. സാർ ആ വില കളയരുത്. ആ നടൻ ഡേറ്റ് തരില്ല. ഇനി ചോദിക്കണ്ട “. അത് കഴിഞ്ഞിട്ടും പ്രേം നസീർ ആ നടനെ പലവട്ടം കണ്ടു. അപ്പോഴും വളരെ സ്നേഹത്തോടെ മാത്രമേ നസീർ ആ നടനോട് സംസാരിച്ചിട്ടുള്ളു. ഒരു ജന്റിൽ മാൻ ആയിരുന്നു നസീർ. (സംവിധായകൻ വേണു ജി പറഞ്ഞത്) എന്നുമാണ് പോസ്റ്റിൽ പറയുന്നത്.