വിളിക്കാത്ത കല്യാണത്തിന് പോയി സദ്യ കഴിക്കുന്നത് ഒരു ഹോബി ആണ്

മിനിസ്ക്രീൻ ആരാധകർക്ക് ഏറെ സുപരിചിതയായ താരമാണ് പ്രീത പ്രതീപ്. മിനിസ്‌ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും തന്റേതായ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കുട്ടിമണി എന്ന പരമ്പരയിൽ കൂടിയാണ് പ്രീത പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. പരമ്പരയിൽ വില്ലത്തി വേഷത്തിൽ ആണ് താരം എത്തിയത് എങ്കിൽ കൂടിയും വളരെ പെട്ടന്ന് തന്നെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. സൺഡേ ഹോളിഡേ എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തിൽ തന്നെയാണ് എത്തിയത്. അത് കൂടാതെ ഉയരെ, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിലും പ്രീത അഭിനയിച്ചു. അഭിനേത്രി മാത്രമല്ല, താൻ ഒരു നർത്തകിയും അവതാരികയും കൂടി ആണെന്ന് പ്രീത പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റേതായി ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നെടുന്നത്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് തന്റെ ജീവിതത്തിൽ നടന്ന രസകരമായ ഒരു സംഭവം പ്രീത വെളിപ്പെടുത്തുന്നത്.

വളരെ രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ആണ് അഭിമുഖം മുന്നോട്ട് പോയത്. അതിനിടയിൽ അവതാരകന്റെ ഒരു ചോദ്യം ഇതായിരുന്നു, വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ പോകുന്നത് നിങ്ങളുടെ ഒരു ഹോബി ആണ് അല്ലെ എന്ന്. ഇത് കേട്ട പ്രീത ആകെ ഞെട്ടുന്നതും വിഡിയോയിൽ കാണാം. പിന്നെ ആണ് ഒരിക്കൽ ഉണ്ടായ ഒരു രസകരമായ സംഭവ കഥ താരം തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഫുഡിനോട് ഒരുപാട് പ്രിയമുള്ള ആളാണ് ഞാൻ. അങ്ങനെ ഇരിക്കെ ആണ് സദ്യ കഴിക്കണം എന്ന് എനിക്ക് ഒരു ആഗ്രഹം വന്നത്. അന്ന് ഞാൻ ഡൽഹിയിൽ ആയിരുന്നു. അവിടെ ഒരു ഹോട്ടെലിൽ പോയി സദ്യ കഴിച്ചു എങ്കിലും നമ്മുടെ നാട്ടിൽ കിട്ടുന്ന സദ്യയുടെ ഒരു പവർ അവിടുത്തെ സദ്യയ്ക് ഇല്ലായിരുന്നു. അങ്ങനെ ഞാൻ എന്റെ വിഷമം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞു. ഞാൻ നാട്ടിൽ വരുന്ന ദിവസം അവന്റെ ഒരു സുഹൃത്തിന്റെ കല്യാണം ഉണ്ടായിരുന്നു. അങ്ങനെ നാട്ടിൽ വന്നു ആ കല്യാണത്തിന് പോയി സദ്യ കഴിക്കാൻ ഞങ്ങൾ പ്ലാൻ ഇട്ടു.

എന്നാൽ കഷ്ടകാലത്തിനു എന്റെ ട്രെയിൻ അന്ന് ലെറ്റ് ആയി. അതോടെ ആ സദ്യ മിസ് ആയി. റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഇറങ്ങിയ ഞാനും അവനും അവിടെ ഉള്ള ഒരു ഓഡിറ്റോറിയത്തിൽ പോയി നോക്കി. എന്നാൽ അവിടെ അന്ന് കല്യാണം ഇല്ലായിരുന്നു. അതിനു ശേഷം എന്റെ കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ പോയപ്പോൾ അവിടെ സദ്യ നടക്കുന്നു. അങ്ങനെ ഞാനും അവനും അവിടെ കയറി സദ്യ കഴിച്ചു എന്നും പ്രീത പറഞ്ഞു. ഒരു തവണ മാത്രമേ അങ്ങനെ വിളിക്കാത്ത കല്യാണത്തിന് പോയി സദ്യ കഴിച്ചിട്ടുള്ളു എന്നും പ്രീത പറഞ്ഞു.