മികച്ച വേഷങ്ങൾ കിട്ടിയാൽ ഇനിയും മുൻ നിരയിൽ എത്താൻ കഴിവുള്ള താരം


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രയാഗ മാർട്ടിൻ. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ കൂടിയാണ് താരം അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം ഉസ്താദ് ഹോട്ടലിലും അഭിനയിച്ചു എങ്കിലും പിസാസ് എന്ന ചിത്രത്തിൽ കൂടിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഒരു മുറെ വന്നു പാർത്ഥായ എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി പ്രയാഗ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല, നിരവധി ആരാധകരെ ആണ് ഈ ഒരൊറ്റ ചിത്രം കൊണ്ട് പ്രയാഗ നേടിയത്. ഒരു പക്ഷെ അതിനു മുൻപോ ശേഷമോ ഇത്രയും സുന്ദരിയായി മറ്റൊരു ചിത്രത്തിലും പ്രയാഗ എത്തിയിട്ടില്ല എന്നതാണ് സത്യം. ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

സിനിമയിൽ നിന്ന് കുറച്ച് കാലമായി വിട്ട് നിൽക്കുകയാണ് താരം. സിനി ഫൈൽ ഗ്രൂപ്പിൽ ഡേവിഡ് നൈനാൻ ആനക്കല്ലിൽ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എന്റെ ഓർമ്മ ശെരിയാണെങ്കിൽ പ്രയാഗയെ ആദ്യം ഞാൻ ശ്രദ്ധിക്കുന്നത് വർഷങ്ങൾക്ക് മുൻപ് മനോരമയുടെ കവർപേജ് മോഡൽ ആയിട്ടാണ്.

ഒരുപാട് ഇഷ്ടമുള്ള നടിയാണ്,സൗന്ദര്യവും അഭിനയവും ഒത്തിണങ്ങിയ നായിക. ഉസ്താദ് ഹോട്ടലിലൂടെ അഭിനയജീവിതം തുടങ്ങിയ പ്രയാഗയുടെ ഇഷ്ടചിത്രങ്ങൾ മിഷ്കിൻ സംവിധാനം ചെയ്ത പിസ്സാസും,ഒരു മുറയ് വന്ത് പാർത്തായയും ആണ്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ പ്രയാഗയുടെ,സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ അങ്ങനെ ഓർമയിൽ ഇല്ല.

നല്ല വേഷങ്ങൾ ലഭിച്ചാൽ ഇനിയും മുൻനിരയിൽ തിളങ്ങാൻ കെല്പുള്ള നായികയാണ്,അതിനാൽ തന്നെ മലയാളത്തിൽ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു എന്നുമാണ് പോസ്റ്റ്. സൗന്ദര്യവും അഭിനയവും ഒത്തിണങ്ങിയ നടി. സൗന്ദര്യം ഉണ്ട്. അഭിനയം അത്രക്ക് അങ്ങ് ഉണ്ടെന്ന് തോന്നിയിട്ടില്ല, സൗന്ദര്യവും അഭിനയവും ഒത്തിണങ്ങിയ നടി. സൗന്ദര്യം ഉണ്ട്. അഭിനയം അത്രക്ക് അങ്ങ് ഉണ്ടെന്ന് തോന്നിയിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.