മേക്കോവർ വേണമെന്ന് കരുതി ചെയ്തത് അല്ല ഇതെന്ന് പ്രയാഗ മാർട്ടിൻ


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രയാഗ മാർട്ടിൻ. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ കൂടിയാണ് താരം അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം ഉസ്താദ് ഹോട്ടലിലും അഭിനയിച്ചു എങ്കിലും പിസാസ് എന്ന ചിത്രത്തിൽ കൂടിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഒരു മുറെ വന്നു പാർത്ഥായ എന്ന ചിത്രത്തിലെ അഭിനയത്തിൽ കൂടി പ്രയാഗ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല, നിരവധി ആരാധകരെ ആണ് ഈ ഒരൊറ്റ ചിത്രം കൊണ്ട് പ്രയാഗ നേടിയത്. ഒരു പക്ഷെ അതിനു മുൻപോ ശേഷമോ ഇത്രയും സുന്ദരിയായി മറ്റൊരു ചിത്രത്തിലും പ്രയാഗ എത്തിയിട്ടില്ല എന്നതാണ് സത്യം. ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

ഇപ്പോൾ കുറച്ച് കാലമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ ഇപ്പോൾ പ്രയാഗ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ പുത്തൻ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഹെയർ കളർ ചെയ്തു വിദേശ വനിതാകയുടെ ലുക്കിൽ ആണ് ഇപ്പോൾ പ്രയാഗ ഉള്ളത്. താരത്തിന്റെ ഈ ഹെയർ സ്റ്റൈൽ ശ്രദ്ധ നേടിയതോടെ പല ചോദ്യങ്ങളും ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്.

പുതിയ മേക്കോവർ നടത്തിയതാണോ ഇത്? പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പ് ആണോ? വിദേശ വനിതകളെ അനുകരിക്കുകയാണോ തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുതിയ ലുക്ക് കണ്ടു ആരാധകർ ചോദിച്ചത്. എന്നാൽ ഇപ്പോൾ അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് പ്രയാഗ മാർട്ടിൻ. മേക്കോവറിന് വേണ്ടി ചെയ്തതല്ല ഇതെന്നാണ് താരം പറയുന്നത്.

ഒരു അബദ്ധം പറ്റിയതാണ് ഇതെന്നും മുടി വെട്ടാൻ വേണ്ടി ബ്യുട്ടി പാർലറിൽ പോയതാണ് എന്നും എന്നാൽ പിന്നെ മുടി കളർ കൂടി ചെയ്തേക്കാം എന്നും കരുതി കളർ ചെയ്തതാണ് എന്നും പക്ഷെ ചെയ്തു കഴിഞ്ഞപ്പോൾ ആണ് അബദ്ധം മനസ്സിലായത് എന്നും പ്രയാഗ പറഞ്ഞു. താൻ ഉദ്ദേശിച്ച കളർ ആയിരുന്നില്ല ഇതെന്നും ചെയ്തു കഴിഞ്ഞപ്പോൾ ആണ് അബദ്ധം ആയിപ്പോയി എന്ന് മനസിലായത് എന്നും അല്ലാതെ മനപ്പൂർവം ചെയ്തത് അല്ല എന്നും ആണ് താരം നൽകിയ വിശദീകരണം.