അഭിനയം പകുതിക്ക് വെച്ച് നിർത്തി പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രവീണ. വർഷങ്ങൾ കൊണ്ട് മലയാള ബിഗ് സ്ക്രീൻ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് പ്രവീണ. നായികയായും കൂട്ടുകാരി ആയും സഹനടിയായും എല്ലാം താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഒരു പ്രത്യേക സ്നേഹമാണ് അന്നും ഇന്നും മലയാളികൾക്ക് പ്രവീണയോട് ഉള്ളത്. ബിഗ് സ്‌ക്രീനിൽ മാമാത്രമല്ല മിനിസ്‌ക്രീനിലെ സജീവമാണ് താരം. നിരവധി ടെലിവിഷൻ സീരിയലുകളിലും ഇതിനോടകം തന്നെ താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് സ്ക്രീൻ പ്രേഷകരുടെ മാത്രമല്ല മിനിസ്ക്രീൻ പ്രേഷകരുടെ ശ്രദ്ധയും താരം നേടിയെടുത്തു. നിരവധി കഥാപാത്രങ്ങളിൽ കൂടി താരം മിനിസ്‌ക്രീനിലെ സജീവമായി നിൽക്കുകയായിരുന്നു.

എന്നാൽ ഒരു പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ താരം അഭിനയം പകുതിക്ക് വെച്ച് അവസാനിപ്പിച്ച് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം ആരാധകരെയും ഏറെ നിരാശയിൽ ആഴ്ത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ എന്ത് കൊണ്ടാണ് പരമ്പരയിൽ നിന്ന് പിന്മാറിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രവീണ. പ്രവീണയുടെ വാക്കുകൾ ഇങ്ങനെ, കുറെ പരമ്പരയിൽ ഞാൻ അഭിനയിച്ചു. എന്നാൽ സീരിയലുകളിൽ പറയുന്ന കഥകൾ ഒന്നും ഒരിക്കലും ജീവിതത്തിൽ ഒരു വീട്ടിലും നടക്കാത്ത കാര്യങ്ങൾ ആണ്. അസൂയയും കുശുമ്പും ഏഷണിയും എല്ലാമാണ് സീരിയലുകളിൽ പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ ഒരു വീട്ടിലും നടക്കാത്ത കാര്യങ്ങൾ ആണ് പരമ്പരയിൽ പറയുന്നത്.

സാമ്പത്തിക ലാഭം മാത്രം ലക്‌ഷ്യം വെച്ചുകൊണ്ടാണ് പരമ്പരകൾ നിർമ്മിക്കുന്നത്. സംവിധായകന്റെയും നിർമ്മാതാവിന്റെയും ലാഭം മാത്രമാണ് ഓരോ സീരിയലും ലക്‌ഷ്യം വെക്കുന്നത്. അല്ലാതെ കലാസൃഷ്ടി എന്ന് മാത്രം സീരിയലുകളെ പറയാൻ കഴിയില്ല. സാമ്പത്തിക ലാഭം മാത്രം ആണ് ഇപ്പോഴത്തെ സീരിയലുകൾ കൊണ്ട് ലക്‌ഷ്യം വെക്കുന്നത്. ഇങ്ങനൊക്കെ അഭിനയിച്ച് മനസ്സിന് മടുപ്പ് തോന്നിയത് കൊണ്ടാണ് അഭിനയിച്ച് കൊണ്ടിരുന്ന പരമ്പരയിൽ നിന്നും ഒടുവിൽ പിന്മാറിയത് എന്നും പ്രവീണ പറഞ്ഞു.