സായ് കുമാറിന്റെ ആദ്യ ഭാര്യ ബിന്ദു പണിക്കരെ കുറിച്ച് പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ബിന്ദു പണിക്കർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം സിനിമയിൽ മാത്രമല്ല സ്റ്റേജ് പരിപാടികളിലും സജീവ സാനിദ്യം ആണ്. പുരുഷന്മാരെ പോലെ തന്നെ കോമഡി ചെയ്യാൻ സ്ത്രീ അഭിനേതാക്കൾക്കും സാധിക്കും എന്നതിന് ഉദാഹരണം കൂടിയാണ് ബിന്ദു പണിക്കർ. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ അനായാസമായ കഴിവാണ് താരത്തിന് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ബിന്ദു പണിക്കർ എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും താരത്തിന്റെ വ്യക്തി ജീവിതം ദുഃഖമേറിയത് ആയിരുന്നു. വിവാഹം കഴിഞ്ഞു അധികനാൾ ആകുന്നതിനു മുൻപ് തന്നെ താരത്തിന്റെ ഭർത്താവ് മരണപ്പെട്ടിരുന്നു. അതിനു ശേഷം തന്റെ മകൾക്ക് വേണ്ടിയാണ് താരം ജീവിച്ചതും. അപ്പോഴെല്ലാം വ്യക്തിജീവിതത്തിൽ പല തരത്തിൽ ഉള്ള ഗോസിപ്പുകളും താരത്തിനെ കുറിച്ച് വന്നിരുന്നു എങ്കിലും അതിനെ ഒന്നും വക വെയ്ക്കാതെയാണ് ബിഗ് സ്‌ക്രീനിൽ കൂടി താരം പ്രേക്ഷകരെ ചിരിപ്പിച്ചോണ്ടിരുന്നത്.

വർഷങ്ങൾ ക്ക് ഇപ്പുറം ആണ് ബിന്ദു പണിക്കർ നടൻ സായ് കുമാറിനെ വിവാഹം കഴിച്ചത്. സിനിമയിൽ സജീവമായി നിന്ന സമയത്ത് ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്.  വിവാദങ്ങൾ ഒരുപാട് സൃഷ്ട്ടിച്ച വിവാഹം ആയിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും. ആദ്യ വിവാഹത്തിൽ നിന്നും വിവാഹ മോചനം നേടിയതിനു ശേഷമാണ് സായ് കുമാർ ബിന്ദുവിനെ വിവാഹം കഴിക്കുന്നത്. 2007 ൽ ആദ്യ ഭാര്യ പ്രസന്നയിൽ നിന്നും വിവാഹമോചനം ആവിശ്യപെട്ടുകൊണ്ട് കേസ് തുടങ്ങി എങ്കിലും 2017 ൽ ആണ് നിയമപരമായി ഉള്ള വിവാഹമോചനം കോടതി അനുവദിച്ചത്. അതിനു ശേഷമാണ് താരം ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നതും. ഇപ്പോൾ ബിന്ദുവിനും മകൾക്കുമൊപ്പം ആണ് താരം താമസിക്കുന്നത്. സായി കുമാറിന്റെ മകളുടെ വിവാഹത്തിന് പോലും താരം എത്താതിരുന്നത് വലിയ വാർത്ത ആയിരുന്നു.

സായ് കുമാറിന്റെയും ബിന്ദു പണിക്കാരുടെയും വിവാഹം കഴിഞ്ഞപ്പോൾ സായ് കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന ബിന്ദു പണിക്കർക്ക് എതിരെ രംഗത്ത് വരുകയും ചെയ്തിരുന്നു. വിവാഹമോചനം കോടതി അനുവദിക്കുന്നതിന് മുൻപ് തന്നെ ബിന്ദുവും സായ് കുമാറും തമ്മിൽ വിവാഹിതർ ആയെന്നും ബിന്ദു പണിക്കർ തന്റെ ജീവിതം തകർത്തു എന്നുമാണ് പ്രസന്ന അന്ന് പറഞ്ഞത്. എന്നാൽ പ്രസന്നയുടെ ഈ ആരോപണം എതിർത്ത് കൊണ്ട് ബിന്ദുവും സായ് കുമാറും എത്തിയിരുന്നു.