സിനി ഫൈൽ ഗ്രൂപ്പിൽ ആൽഫിയാ നിയാസ് ആർഷ നിയാസ് എന്ന പ്രൊഫൈലിൽ നിന്ന് നുവ്വേ നുവ്വേ എന്ന ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഐ ആം വേരി സോറി ഒരു നാലായിരം സോറി സ്വർണകട്ടി ഞാൻ പാടം ഒരു സോറി ഹയോ ഹയോ ഹയോ പിണങ്ങിയോ മിടുക്കി. 90 കിഡ്സ് പാടി നടന്ന പാട്ടുകളിൽ ഒരെണ്ണം.
ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ തെലുങ്ക് പ്രണയ ചിത്രമാണ് നുവ്വേ നുവ്വേ. തരുൺ , ശ്രിയ ശരൺ , പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസിനുശേഷം, ചിത്രത്തിനും സൗണ്ട് ട്രാക്കിനും മികച്ച അവലോകനങ്ങൾ ലഭിച്ചുകൂടാതെ രണ്ട് സംസ്ഥാന നന്തി അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും സൗത്ത് നേടിയിട്ടുണ്ട്.
ഈ ചിത്രം പിന്നീട് മറാത്തിയിലേക്ക് ബി ഫോർ യു മറാത്തി ഷഹാനെ സാസരെബുവ എന്നും മലയാളത്തിൽ പ്രണയമായ് എന്നും മൊഴിമാറ്റം ചെയ്യപ്പെട്ടു. നിങ്ങൾ കണ്ട തരുൻ സിനിമകൾ ഏതൊക്കെ ആണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. വിതുമ്പി നിൽക്കും സ്നേഹപ്പൂവേ വിധിച്ചതാണി വിരഹം. ഈ പാട്ട് മറക്കില്ല എന്നാണ് ഈ പോസ്റ്റിനു ഒരു ആരാധകൻ നൽകിയ കമെന്റ്.
കുറേ പേര് മീരജാസ്മിൻ ന്റെ കൂടെ മഞ്ഞു പെയും മുൻപേ യിൽ ഉണ്ട് എന്ന് പറയുന്നു. ശിവജി ആണ് നടൻ അതിൽ ഉള്ള നടൻ തരുൺ അല്ല. കാണാൻ ചെറുതായി ഒരേ പോലെ തോന്നും എന്ന് മാത്രം, ഇതിലെ നായകൻ അല്ലെ മൈ ഡിയർ മുത്തച്ഛൻ അതിലെ ബാലതാരം, വൈഫ് വിളിക്കുമ്പോൾ ഉള്ള സോങ്ങ് ഇതിലെ ആണ്. “എൻ മനസ്സ് നീ കവർന്നു നിൻ മായയിൽ അലിഞ്ഞു ഞാൻ ആദ്യമായ് ഇന്നാദ്യമായ് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.