പ്രണയ സാഫല്യത്തിന്റെ ഇരുപത്തി ഒൻപത് വർഷങ്ങൾ, ജയറാം പാർവതി പ്രണയം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയ താരദമ്പതികളിൽ ഒരു ദമ്പതികൾ ആണ് ജയറാമും പാർവതിയും. നായിക നായകന്മാരായി ഒട്ടേറെ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച ഇവർ ജീവിത്തിലും ഒന്നിക്കുകയായിരുന്നു. പ്രണയിച്ച് വിവാഹിതർ ആയ ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയകഥകൾ കേൾക്കാൻ ഇന്നും മലയാളികൾക്ക് താൽപ്പര്യം ഏറെ ആണ്. അതീവ രഹസ്യമായിട്ടാണ് ഇരുവരും പ്രണയിച്ചത്. ഒരുമിച്ച് സിനിമ ചെയ്യുന്ന സമയങ്ങളിൽ പോലും ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നും ലൊക്കേഷനിൽ ഉള്ള മറ്റാർക്കും അറിയില്ലായിരുന്നു. എന്നാൽ ഇവരുടെ പ്രണയം അറിഞ്ഞ സുഹൃത്തുക്കൾ ഇവർക്ക് വേണ്ട മുഴുവൻ പിന്തുണയും നൽകിയിരുന്നു. നടി ഉർവശി ഉൾപ്പെടെ ഉള്ളവർ ഇരുവർക്കും ഇടയിൽ ഹംസമായി നിന്നിരുന്നു.

എന്നാൽ ഇരുവരുടെയും പ്രണയം മനസ്സിലാക്കിയ പാർവതിയുടെ ‘അമ്മ ഇരുവരും തമ്മിൽ കാണാനും മിണ്ടാനും ഉള്ള അവസരം പരമാവധി ഒഴിവാക്കുകയായിരുന്നു. എങ്കിൽ പോലും ഇരുവരുടെയും പ്രണയത്തിനു മുന്നിൽ വാശികൾ എല്ലാം ഇല്ലാതാകുകയും 1992 ഇരുവരും വിവാഹിതർ ആകുകയും ചെയ്തു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ഇരുവരുടെയും ജീവിതത്തിൽ പ്രണയം കാത്ത് സൂക്ഷിക്കുന്നുണ്ട്. വിവാഹത്തോടെ പാർവതി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയും കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുകയും ആണ് ഇന്ന്. പാർവതി സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും പാർവതിയുടെ വിശേഷങ്ങൾ ആണ് ജയറാമിനോട് ആരാധകർ അധികവും തിരക്കാറുള്ളത്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആണ് ജയറാമും പാർവതിയും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. നീണ്ട ഇരുപത്തി ഒൻപത് വര്ഷങ്ങളായി ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിതം ആസ്വദിക്കുകയാണ്. ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തിൽ മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും അച്ഛനും അമ്മയ്ക്കും ആശംസകൾ നേർന്നുകൊണ്ട് കുറിച്ച വാക്കുകൾ ആണ് വൈറൽ ആകുന്നത്.

ഏറ്റവും നല്ല സ്‌നേഹം എന്നാണ് പരസ്പ്പരം ആത്മാവിനെ ഉണര്‍ത്തുന്നതാണ്. അത് നമ്മെ കൂടുതല്‍ മുന്നോട്ട് നടത്താൻ ഉള്ള പ്രചോദനം നൽകുന്നു, മാത്രവുമല്ല അത് നമ്മുടെ ഹൃദയങ്ങളില്‍ അഗ്‌നിയാവുകയും മനസ്സിന് സമാധാനം നല്‍കുകയും ചെയ്യുന്നു.അച്ഛാ, ‘അമ്മ, നിങ്ങൾക്ക് രണ്ടുപേര്‍ക്കും എന്റെ  വാര്‍ഷികാശംസകള്‍ എന്നാണ് കാളിദാസ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ”29 വര്‍ഷങ്ങള്‍, 348 മാസങ്ങള്‍, 10,592 ദിവസങ്ങള്‍.. സ്‌നേഹത്തില്‍ ഒന്നിച്ച്,” എന്നാണ് മാളവിക  തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ആരാധകരും സഹതാരങ്ങളും ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് എത്തിയത്.