പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് റിമയും ആഷിക്കും, വിമർശനവുമായി പ്രേക്ഷകരും

മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാൾ ആണ് ആഷിക് അബു. നിരവധി നല്ല ചിത്രങ്ങൾ ആഷിക് അബുവിന്റെ സംവിധാനത്തിൽ മലയാള സിനിമയിൽ ഒരുങ്ങിയിട്ടുണ്ട്. നടിയും മോഡലും ആയ റിമ കല്ലിങ്കലിനെ ആണ് ആഷിക് അബു വിവാഹം കഴിച്ചത്. വളരെ ലളിതമായ രീതിയിൽ നടത്തിയ ഇരുവരുടെയും വിവാഹം ആരാധക ശ്രദ്ധ  നേടുകയും ചെയ്തിരുന്നു. സന്തോഷകരമായ ദാമ്പത്യവുമായി മുന്നോട്ട് പോകുകയാണ് ഈ ദമ്പതികൾ. ഇപ്പോൾ റഷ്യയിൽ നിന്ന് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആണ് താര ദമ്പതികളുടേതായി പുറത്ത് വരുന്നത്. റിമ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പ്രണയ നിമിഷങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രങ്ങളും റിമ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരുന്നു.

എന്നാൽ നിരവധി വിമർശനങ്ങൾ ആണ് റിമ പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത കമെന്റുകൾ ആണ് ഒരു വിഭാഗം ആളുകൾ ചെയ്യുന്നത്. അടുത്തിടെ ആണ് പ്രിത്വിരാജ്ഉം ആഷിക് അബുവും വാരിയൻ കുന്നൻ എന്ന ചിത്രത്തിൽ നിന്നും പിന്മാറിയത്. ചിത്രത്തിൽ നിന്ന് ആദ്യം പിന്മാറുന്നു എന്ന് അറിയിച്ചത് പൃഥ്വിരാജ് ആയിരുന്നു. അതിനു പിന്നാലെ ആണ് ആഷിക് അബുവും പിന്മാറുന്ന കാര്യം അറിയിച്ച് കൊണ്ട് എത്തിയത്. ഈ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള തരത്തിലെ കമെന്റുകൾ ആണ് റിമ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ ലഭിക്കുന്നത്.

താൻ പിന്മാറിയെന്നു ആഷിക് അബു അറിയിച്ചതിന് പിന്നാലെ ആണ് റിമയുമൊത്ത് റഷ്യയിൽ അവധി ആഘോഷിക്കുന്ന ആഷിക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ആഷിക് അബുവിന്റെ ഈ പിന്മാറ്റത്തെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് റിമയുടെ ഇൻസ്റ്റാഗ്രാമിൽ കമെന്റുകൾ ചെയ്യുന്നത്. ചീത്ത വിളിയും അശ്‌ളീല ചുവയുള്ളതുമായ കമെന്റുകൾ ആണ് കൂടുതലും. എന്നാൽ ഇതിനെതിരെ ഇത് വരെ താര ദമ്പതികൾ പ്രതികരണവുമായി എത്തിയിട്ടില്ല.

പൃഥ്വിരാജിനെ നായകനാക്കിയാണ് വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കാൻ ആഷിക് അബു തയ്യാർ എടുത്തിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഈ പ്രോജെക്ടിൽ നിന്ന് താൻ പിന്മാറുന്നു എന്ന് പ്രിത്വിരാജ്ഉം ആഷിക് അബുവും അറിയിക്കുകയായിരുന്നു. എന്നാൽ ഇരുവരും ഇതിന്റെ വ്യക്തമായ കാരണം ആരാധകരുമായി ഇത് വരെ പങ്കുവെച്ചിട്ടില്ല.