മമ്മൂട്ടി അവന്റെ ഫോൺ നമ്പർ വാങ്ങിയത് വഴക്ക് പറയാൻ ആണെന്നാണ് എല്ലാവരും കരുതിയത്

മമ്മൂട്ടിയെ കുറിച്ച് അധികം ആർക്കും  അറിയാത്ത ഒരു കഥയാണ് ഇപ്പോൾ മാമ്മൂട്ടി ഫാൻസ്‌ പേജുകളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ സഹായികളിൽ ഒരാൾ ആണ് ഈ കഥ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പ്രമോദ് പപ്പൻ എന്ന വ്യക്തിയാണ് ഈ കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ മമ്മൂട്ടി ദുബായിൽ ഉണ്ടായിരുന്ന കാലം, ദുബായ് വാഫി സിറ്റിയിലുള്ള ഒരു ഷോപ്പിംഗ് മാളിന്റെ മുൻവശത്തേക്ക് മമ്മൂക്കയും കുറച്ച് പേരും കാറിൽ വന്നു ഇറങ്ങി. അപ്പോൾ അത് കണ്ടുകൊണ്ട് ഒരു ചെറുപ്പക്കാരൻ മമ്മൂട്ടിയുടെ അടുത്ത് വന്നിട്ട് ചോദിച്ചു, സാറേ, ഞാൻ സാറിന്റെ വണ്ടി കഴുകട്ടെ എന്ന്. എന്നാൽ മമ്മൂക്ക അത് കേട്ട ഭാവം പോലും നടിക്കാതെ അവിടെ നിന്നും പോയി. വേറൊരു ദിവസവും ഇത് തന്നെ ആവർത്തിച്ചപ്പോൾ മമ്മൂട്ടി അപ്പോൾ കൂടെ ഉണ്ടായിരുന്ന സഹായി നസീറിനോട് പറഞ്ഞു, നസീറെ ഇവന്റെ ഫോൺ നമ്പർ ഒന്ന് വാങ്ങിച്ചേക്കു എന്ന്. എന്നാൽ കൂടെയുണ്ടായിരുന്ന പലരും അന്ന് കരുതിയത് മമ്മൂട്ടിക്ക് ഇങ്ങനെ തുടരെയുള്ള ചോദ്യം ഇഷ്ടപ്പെടാത്തത് കൊണ്ട് ഉപദേശിക്കാനോ ചീത്തപറയാനോ ആകും നമ്പർ വാങ്ങിയതെന്ന് ആണ്.

പിന്നീട് ഒരു ദിവസം മമ്മൂട്ടി ഒഴികെ മമ്മൂട്ടിയുടെ കൂടെ ഉണ്ടായിരുന്ന ബാക്കി ഉള്ളവർ ആ ചെറുപ്പക്കാരന്റെ വീണ്ടും കാണാൻ ഇടയായി. അവർ എന്തിനാണ് മമ്മൂട്ടി വിളിച്ചത് എന്ന് തിരക്കിയപ്പോൾ ആ ചെറുപ്പക്കാരൻ കരയുകയായിരുന്നു. മമ്മൂട്ടി ഫോൺ വിളിച്ചു അവനെ വഴക്ക് പറഞ്ഞതിന്റെ സങ്കടത്തിൽ ആകും അവൻ അവിടെ നിന്ന് കരയുന്നത് എന്ന് കരുതി അവർ അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു, അത് മറന്നേക്കൂ, പോട്ടെ എന്നൊക്കെ. എന്നാൽ ആ ചെറുപ്പക്കാരൻ പിന്നീട് പറഞ്ഞത് കേട്ട് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. മമ്മൂട്ടി ഒരുദിവസം അവനെ വിളിച്ച് ചോദിച്ചെന്നു നിന്റെ പേര് എന്താണെന്നും നിനക്ക് എന്താണ് ഇവിടെ പണിയെന്നും ഒക്കെ. അപ്പോൾ കമ്പനി പണിക്കു ശേഷം വണ്ടി കഴുകുന്ന ജോലിയും ഉണ്ടെന്നു ആ പയ്യൻ പറഞ്ഞു. അപ്പോൾ നിനക്ക് എന്തിനാണ് ഈ രണ്ടു പണി എന്ന് മമ്മൂട്ടി തിരിച്ചു ചോദിച്ചു.

തന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയാണ് അവൻ ഒരേ സമയം രണ്ടു പണി ചെയ്യുന്നത് എന്ന് അവൻ മമ്മൂട്ടിയോട് പറഞ്ഞു. വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന അമ്മയുടെ അനിയത്തിയുടെയും , എന്നാൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ യാതൊരു മയവും ഉണ്ടായിരുന്നില്ല എന്നും നിന്റെ നാട്ടിലെ അഡ്രെസ്സ് പറ, ഞാൻ ഒന്ന് അന്വേഷിക്കട്ടെ എന്ന് അദ്ദേഹം ആ പരുക്കൻ ശബ്ദത്തിൽ തന്നെ പറഞ്ഞു. പിന്നീട് ഇന്നസെന്റിന്റെ സാനിധ്യത്തിൽ മമ്മൂട്ടി ആ രണ്ടു പെൺകുട്ടികളുടെയും വിവാഹം നടത്തി കൊടുത്തുവെന്നും ആണ് ആ പയ്യൻ പറഞ്ഞത്. ഒരിക്കലും വലം കൈ ചെയ്യുന്നത് ഇടം കൈ അറിയരുത് എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യൻ കൂടി ആണ് അതെന്നുമാണ് പ്രമോദ് പാപ്പന്റെ കുറിപ്പിൽ പറയുന്നത്.