പവർഫുൾ വില്ലൻ തന്നെയായിരുന്നു പ്രജാപതിയിലെ ഗിരി


രഞ്ജിത്തിന്റെ സംവിധാനത്തി പുറത്തിറങ്ങിയ ചിത്രമാണ് പ്രജാപതി. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായി എത്തിയത്. മമ്മൂട്ടിയെ കൂടാതെ സിദ്ധിഖ്, ശ്രീനിവാസൻ, അഥിതി റാവോ ഹൈദരി, സീമ, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ചിത്രം വേണ്ട രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം. മികച്ച പ്രതീക്ഷയോടെ വന്ന ചിത്രം തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  ‘പോവ്വാ, ഞാൻ. തന്തയില്ലാത്ത നിങ്ങളുടെ മകൻ. ഇനി തമ്മിൽ കാണില്ല. വേശ്യാ സ്ത്രീയെ. നിങ്ങളോട് ആണ് പറയുന്നത് “. കാളിയാർ മഠം ഗിരിയായ് പ്രജാപതിയിൽ അഴിഞ്ഞാടിയ സിദ്ദിഖ് പറയുന്നത് ഡയലോഗ് ആണിത്.

ഒരു അമ്മയുടെ മുഖത്ത് നോക്കി ഇങ്ങനെ പറയണം എങ്കിൽ എത്രത്തോളം വിഷം ആ മകന്റെ മനസ്സിൽ ഉണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ട്. നല്ല പവർഫുൾ വില്ലൻ തന്നെയായിരുന്നു ഗിരി. പക്ഷെ രഞ്ജിത്തിന്റെ പ്രജാപതി നിഷ്കരുണം പ്രേക്ഷകർ തള്ളി കളഞ്ഞത് കൊണ്ട് അർഹിച്ച പ്രശംസ ഗിരിക്ക് നേടാൻ പറ്റിയില്ല എന്നുമാണ് പോസ്റ്റ്. ഈ പടത്തിലെ ഡയലോഗ്സ് എല്ലാം അടിപൊളി. തിരകഥയിൽ ചില പോരായ്മകൾ ഉള്ളത് കൊണ്ട് പ്രേക്ഷകർ തള്ളിക്കളഞ്ഞു. എന്നാലും എപ്പോ ടീവിയിൽ വന്നാലും കണ്ടിരിക്കാൻ പറ്റാവുന്ന പടം.

ഒരു സിനിമ ലാലേട്ടന് പോവാതായിരുന്നതും ചെയ്യാതിരുന്നതും നന്നായി എന്ന് തോന്നിയിട്ടുണ്ടെങ്കിൽ അതിലൊന്നാണ് പ്രജാപതി. ഇത്രയും “സവർണ്ണബോധമുള്ള” “അരാഷ്ട്രീയമായ” മലയാളത്തിൽ വേറെ ഇല്ല, ദേവാസുരം പ്ലേറ്റ് മറിച്ചു ഇട്ട ഫീൽ ആന് ഈ പടം കണ്ടപ്പോൾ തോന്നിയത്, കഥാപാത്രങ്ങളെല്ലാം നല്ലതായിരുന്നു പക്ഷേ തിരകഥ ഇഴഞ്ഞു നിങ്ങുന്നതായിരുന്നു അതാണ് ചിത്രത്തിന് പറ്റിയത് മമ്മുക്കയുടെ ലുക്ക്. കഥാപാത്രത്തിന്റെ പേര് സൂപ്പർ.

ഡൈലോഗ് ഒക്കെ പൊളിയാന്.”ജരയും നര യും കാര്ന്ന നിങളുടെ തലയില്‍ നീച്ചയുദ്ധങ്ങ്ളുടെ തന്ത്രങ്ങള്‍ ഇനിയും കാണുമെന്നറിയാം. പക്ഷെ ഇനി ശിക്ഷയുടെ കാലമാണ്, കൊ ല്ലാതെ ഞാന്‍ കൊ ല്ലും നിങ്ങളെ”. പടം ശോകം തന്നെ. കുഞ്ഞമ്പു നായര്‍ കൊള്ളാം, 2005 ഹോസ്റ്റൽ മുറിയിൽ ഡോറിന്റെ പിന്നിൽ വെള്ളിനക്ഷത്രത്തിൽ വന്ന ഇക്കയുടെ ദേവർമഠം നാരായണന്റെ ചിത്രം വെട്ടിയെടുത്ത് ഒട്ടിച്ചിട്ടുണ്ട് കിടിലൻ കഥാപാത്രം ആയിരുന്നു ബിജിഎം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.