ഈ സിനിമക്ക് എന്തുകൊണ്ട് വടക്കുനോക്കിയന്ത്രം എന്ന പേരു വന്നെന്ന് ആലോചിച്ച് തലപുകച്ചൊരു ബാല്യമുണ്ടായിരുന്നു

മലയാളികൾ നെഞ്ചിലേറ്റിയ സിനിമയാണ് വടക്കു നോക്കി യന്ത്രം, ചിത്രം പുറത്തിറങ്ങി ഇത്രയും കാലങ്ങൾ ആയിട്ടും മലയാളികളുടെ പ്രിയ സിനിമകളിൽ മുൻപന്തിയിൽ തന്നെയാണ് വടക്കു നോക്കി യന്ത്രം സിനിമ സ്ഥാനം പിടിച്ചിരിക്കുന്നത്. സിനിമയുടെ പേര് തന്നെയാണ് ചിത്രത്തിനെ ഏറെ മികച്ചതാക്കിയിരിക്കുന്നത്, ഇപ്പോൾ ഒരു സിനിമ പേജിൽ ചിത്രത്തിനെക്കുറിച്ച് വന്ന ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. വടക്കു നോക്കി യന്ത്രം സിനിമക്ക് എങ്ങനെ ആ പേര് വന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.  ഈ സിനിമക്ക് എന്തുകൊണ്ട് വടക്കുനോക്കിയന്ത്രം എന്ന പേരു വന്നെന്ന് ആലോചിച്ച് തലപുകച്ചൊരു ബാല്യമുണ്ടായിരുന്നു.. ഈ സിനിമക്ക് എന്തുകൊണ്ട് വടക്കുനോക്കിയന്ത്രം എന്ന പേരു വന്നെന്ന് ആലോചിച്ച് തലപുകച്ചൊരു ബാല്യമുണ്ടായിരുന്നു.. പിന്നീടാണ് മനസ്സിലായാത് ജീവിതത്തെ ഒരു ദിശയിലേക്ക് മാത്രം നോക്കി കണ്ട തളത്തില്‍ ദിനേശനെന്ന മനുഷ്യയന്ത്രത്തിന്‍റെ കഥ പറയുമ്പോള്‍ മറ്റെന്ത് പേരിടാനാണ്.. എന്നാണ് പോസ്റ്റിൽ പറയുന്നത്.

ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് വടക്കു നോക്കിയന്ത്രം. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ പാര്‍വ്വതിയാണ് നായികയായെത്തിയത്. ഇന്നസെന്റ്, കെപിഎസി ലളിത, ജഗദീഷ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1989ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു ലഭിച്ചത്.

മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ശ്രീനിവാസന് ലഭിച്ചു. വടക്കുനോക്കിയന്ത്രം എന്ന ചിത്രം എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും മലയാളി പ്രേക്ഷകര്‍ ചരിയ്ക്കും. ആ ഡയലോഗുകള്‍ പലതും ഇന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാറുണ്ട്. ഫേസ്ബുക്കില്‍ ട്രോളുകളായും പരിണമിക്കാറുണ്ട്. വടക്കു നോക്കിയന്ത്രത്തിലെ ഒരു തമാശ പറയുക എന്ന് പറഞ്ഞാല്‍ പ്രയാസമാണ്. കാരണം ചിത്രം മുഴുനീളെ കോമഡി തന്നെയാണ്.