പൈസയുടെ അഹങ്കാരം ഇല്ലാത്ത, എളിമയുള്ള എല്ലാവരോടും വിനയത്തോടെ മാത്രം പെരുമാറുന്ന ഒരാളാണ് പ്രണവ്


നടൻ പ്രണവ് മോഹന്ലാലിനെക്കുറിച്ച് സിനിഫൈൽ എന്ന സിനിമ ഗ്രൂപ്പിൽ വന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രണവിനെക്കുറിച്ച് ആര് എന്ത് നല്ലതിട്ടാലും വരുന്ന ചില comments ആണ്‌ “അപ്പൻ ഉണ്ടാക്കിയിട്ടിട്ടുണ്ടല്ലോ.. അപ്പൊ അവനു ഇങ്ങനെ നടക്കാം”. “പൈസ ഉണ്ടേൽ ഞാനും ഇങ്ങനെ നാട് ചുറ്റിയേന”‘. “ചെക്കന് പൈസ കുത്തിയിട്ടാണ് ” ” വീട്ടിൽ ചിലവിനു കൊടുക്കണ്ട.. പെങ്ങളെ കേട്ടിക്കണ്ട.. അപ്പൻ നാലു തലമുറയ്ക്ക് ഉണ്ടാക്കി ഇട്ടിട്ടുണ്ട്. പിന്നെന്താ ” അപ്പൻ കാണിച്ചുകൂട്ടുന്നത് കണ്ടു മനസ്സ് മടുത്തിട്ടാണ് അവൻ ഇങ്ങനെ ആയതു”etc അയാളെക്കുറിച്ച് വരുന്ന വാർത്തകളോ ഫോട്ടോകളോ ഒന്നും അയാൾ സ്വന്തം ഇമേജ് boost ചെയ്യാനോ റീച് ഉണ്ടാക്കാനോ ആരെക്കൊണ്ടും ചെയ്യിക്കുന്നതല്ല.

അറിഞ്ഞിടത്തോളം പൈസയുടെ അഹങ്കാരം ഇല്ലാത്ത, എളിമയുള്ള എല്ലാവരോടും വിനയത്തോടെ മാത്രം പെരുമാറുന്ന, അത്യാവശ്യം introvert ആയ ഒരു പഞ്ച പാവം പയ്യൻ ആണ്‌ പ്രണവ്. എന്തിനാണ് അവനോട് ഇത്ര അസഹിഷ്ണുത!! അപ്പന് പൈസ ഉണ്ടെങ്കിൽ എല്ലാവർക്കും പ്രണവിനെ പ്പോലെ ജീവിക്കാൻ പറ്റുമെന്നു പറയുന്നത് ശുദ്ധ മണ്ടത്തരം ആണ്‌. എനിക്കറിയാവുന്ന പൈസക്കാരുടെ മക്കൾ മിക്കവരും friends ന്റെ കൂടെ അടിച്ചു പൊളിച്ചും ക്ലബ്ബിങ്ങും പാർട്ടിയിങ്ങും ചെയ്തു നടക്കുന്ന സുഖിമാന്മാർ ആണ്‌.അവർ യാത്ര പോകും..ഫ്ലൈറ്റിൽ.. ഫൈവ് star ഫെസിലിറ്റീസ് ഒക്കെ book ചെയ്തിട്ട്.പ്രണവിനെ പ്പോലെ വിദൂര സോളോ യാത്രകൾ.

ലിഫ്റ്റ് ഒക്കെ അടിച്ചു പോകണമെങ്കിൽ, മണ്ണിൽ ചാക്ക് ഒക്കെ വിരിച്ചു തണുപ്പത്തു കിടന്നുറങ്ങണമെങ്കിൽ യാത്രകളോട് പാഷൻ വേണം. പൈസ ഉണ്ടായതുകൊണ്ട് മാത്രം അവനെ പ്പോലെ ആകാൻ പറ്റണം എന്നില്ല. He is unique in his own rights. മലയാളികൾക്കുള്ള ദുസ്സ്വഭാവങ്ങളിൽ ഒന്നാണ് പലതിനോടുമുള്ള അകാരണമായ പുച്ഛം. പ്രണവിന്റെ കാര്യത്തിൽ പലർക്കും അച്ഛനോടുള്ള വിരോധവും ഒരു പരിധി വരെ കാരണമാകാം. എങ്ങനൊക്കെ കളിയാക്കിയാലും പുച്ഛിച്ചാലും അയാൾ അതൊന്നും കാണുന്ന പോലും ഉണ്ടാകില്ല. അതൊന്നും bother ചെയ്യുന്ന ഒരു മൈൻഡ്സെറ്റ് അല്ല അയാൾക്ക്‌ എന്നാണ്.