ഡിസംബർ 2 മുതൽ കേരളത്തിലെ തിയറ്ററിന്റെ അരികിൽ ഓരോ തട്ടുകട തുടങ്ങിയാലോന്ന് ആലോചിക്കുകയാണ്

ഏകദേശം ഒരു വർഷത്തിൽ മുകളിലായി മലയാളികൾ കാത്തിരിക്കുന്ന ചിത്രം ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് നൂറു കോടി രൂപ മുതൽ മുടക്കിൽ ആണ്. മലയാള സിനിമയിൽ ഇത് വരെ ഉള്ളതിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രം എന്ന പ്രത്യേകതയും മരക്കാരിന് ഉണ്ട്. തമിഴിലെയും ഹിന്ദിയിലെയും പല താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഒരു പക്ഷെ ഗ്രാഫിക്സിനു ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന മലയാള ചിത്രവും മരക്കാർ തന്നെ ആയിരിക്കും. എന്നാൽ ചിത്രത്തിന്റെ പ്രദര്ശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി നടന്നു വന്നത്. ചിത്രം തിയേറ്ററിൽ ആണോ അതോ ഓടിടി ആയി ആണോ പ്രദർശനത്തിന് എത്തുക എന്നതിൽ ആയിരുന്നു ആശയക്കുഴപ്പം. ചിത്രം തിയേറ്ററിൽ റിലീസ് ആയി എത്തിയാൽ ആന്റണി പെരുമ്പാവൂർ നടത്തി വരുന്ന ആശിർവാദ് പ്രൊഡക്ഷന്സിൽ ഒരുങ്ങിയ ചിത്രത്തിന് വേണ്ടത്ര പ്രതിഫലം ലഭിക്കില്ല എന്നും അതിനാൽ ചിത്രം ഓടിടി റിലീസ് ചെയ്യാൻ തീരുമാനിച്ചു എന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ സർക്കാരും ഇടപെട്ടിരുന്നു.

ഇതോടെ കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനം ആയിരിക്കുകയാണ്. ഈ വരുന്ന ഡിസംബർ 2 മുതൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നും തീരുമാനിച്ചിരുന്നു. ഇതോടെ ആരാധകരും സന്തോഷത്തിൽ ആണ്. ഈ കാര്യം അറിയിച്ച് കൊണ്ടുള്ള മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റിൽ നിരവധി പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഡിസംബർ 2 മുതൽ കേരളത്തിലെ തിയറ്ററിന്റെ അരികിൽ ഓരോ തട്ടുകട തുടങ്ങിയാലോന്ന് ആലോചിക്കുകയാണ് എന്നാണ് ഷെഫ് സുരേഷ് പിള്ള മോഹൻലാലിന്റെ പോസ്റ്റിന് നൽകിയ കമെന്റ്. അല്ലേലും എനിക്ക് ആദ്യമേ അറിയാമായിരുന്നു തിയേറ്ററിൽ തന്നെ വരുമെന്ന്. ഒടിടി എന്ന് ആന്റണി വന്നു പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചു തിയേറ്ററിൽ തന്നെ വരുമെന്ന്.. അത് മറ്റുള്ളവരോട് കമന്റ്‌ ഇട്ടു പറയുകയും ചെയ്തു (അതിൽ ചില ഹേറ്റേഴ്‌സ് തെണ്ടികൾ വന്നു ഹ ഹ ഹ ഇട്ടതും ഞാൻ വല്ലാണ്ട് ഓർക്കുന്നു ).. എന്റെ പോസ്റ്റ്‌ ൽ വന്നു നോക്കിയാൽ ഞാൻ കമന്റ്‌ ൽ പറഞ്ഞതു കാണാം, എന്നെ മാൻഡ്രേക്ക് എന്ന് വിളിച്ചവന്മാർ ഇവിടെയുണ്ടെങ്കിൽ വന്നു ഹാജർ വെക്കടെ. എന്തായാലും ഞങ്ങൾക്ക് ഒരുപാട് സന്തോഷായി ഏട്ടാ എന്നാണ് ഒരു ആരാധകന്റെ കമെന്റ്.

സാധാരണ നടൻ, പ്രൊഡ്യൂസർ, ഡയറക്ടർ ഒക്കെയാകും സിനിമയുടെ റിലീസ് ഡേറ്റ് പറയുന്നത് നമ്മൾ ഒരു വെറൈറ്റിക്ക് മന്ത്രിയെ കൊണ്ട് റിലീസ് ഡേറ്റ് അന്നൗൺസ് ചെയ്യിച്ചു മരക്കാർ അറബികടലിന്റെ സിംഹം ഡിസംബർ 2 മുതൽ, അന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടി ഒരു സിനിമയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുന്നു ( ഒടിയൻ ) ഇന്ന് കേരളാ സർക്കാർ ഒരു സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നു ( മരക്കാർ ), മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ റിലീസ് ഡേറ്റ് മന്ത്രി പ്രഖ്യാപിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് ലഭിക്കുന്നത്.