മമ്മൂട്ടിയും സുരേഷ് ഗോപിയും തകർത്ത് അഭിനയിച്ച ചിത്രം ആണിത്


പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പാൻ ഇന്ത്യൻ ശ്രദ്ധനേടിയ ഫാസിലിന്റെ പൂവിനു പുതിയ പൂതെന്നൽ 1986 ൽ ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് പൂവിനു പുതിയ പൂത്തെന്നൽ.

മമ്മൂട്ടി,നദിയാ മൊയ്‌ദു, സുരേഷ് ഗോപി, തിലകൻ എന്നിവരൊക്കെ അഭിനയിച്ച സിനിമയിൽ ശെരിക്കും ഞെട്ടിച്ചത് ഇതിൽ കിട്ടുവായി വന്ന ബേബി സുജിത എന്നാ ഇന്നത്തെ സീരിയൽ താരം സുജിത. പിന്നെ നമ്മുടെ സ്വന്തം ഹീറോ ബാബു ആന്റണിയും രണ്ടു പേർക്കും ഒരുപാട് പേര് നൽകിയ സിനിമയാണ്. പൂവിനു പുതിയ പൂത്തെന്നാൽ ഇതിന്റെ എല്ലാ റീമേക്കിലും ഇവർ രണ്ടു പേരും തന്നെ ആ കഥാപാത്രങ്ങൾ ചെയ്തു പാൻ ഇന്ത്യൻ ലെവൽ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തിൽ അത്ര വലിയ വിജയം നേടാതെ പോയ ഈ ചിത്രം മറ്റു ഭാഷകളിൽ ശ്രദ്ധിക്കപ്പെട്ടു ഈ ചിത്രത്തിന്റെ ചെറിയ പാളിച്ചകൾ മനസ്സിലാക്കി അത് തിരുത്തി പുതിയ ക്ലൈമാക്സ്‌ കൊണ്ട് വന്നു. തമിഴ് ൽ പൂവിഴി വാസിലെ എന്നാ പേരിൽ ഫാസിൽ തന്നെ റീമേക്ക് ചെയ്തു ചിത്രം തമിഴ് ലെ ഒരു ട്രെൻഡ് സെറ്റർ സിനിമയായി മാറി. സത്യരാജിന് കരിയറിൽ ൽ നല്ല പേര് കിട്ടിയ സിനിമയാണ് പൂവിഴി വാസിലെ.

ഒപ്പം മലയാളി താരം കാർത്തികയുടെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു പൂവിഴി വാസിലെ. പൂവിനു പുതിയ പൂതെന്നലിൻറെ ക്ലൈമാക്സ്‌ മാറ്റി നിർത്തിയാൽ നല്ലൊരു സിനിമയായിട്ടാണ് തോന്നിയത്. ക്ലൈമാക്സ്‌ ആണ് ചിത്രത്തിന്റെ പരാജയകാരണം എന്ന് പലപ്പോഴും തോന്നാറുണ്ട്. ബിച്ചു തിരുമലയുടെ വരികൾക്ക് കണ്ണൂർ രാജൻ സംഗീതം നൽകിയ പീലിയെഴും വീശി വാ എന്നാ ഗാനം ഇന്നും സൂപ്പർ ഹിറ്റാണ്.

നദിയ മൊയ്‌ദുവിൻറെ പ്രകടനവും സിനിമയിൽ മനോഹരമാണ്. മണിച്ചിത്രതാഴും ദൃശ്യവും ബോഡി ഗർഡും പോലെ എല്ലാ ഭാഷയിലും റീമേക്ക് ചെയ്ത ഏറെ വിജയം നേടിയ മറ്റൊരു സിനിമയാണ് പൂവിനു പുതിയ പൂത്തെന്നൽ. ഈ സിനിമയിൽ നായകനെക്കാൾ സ്കോർ ചെയ്തത് ബാബു ആന്റണിയും ബേബി സുജിതയും നദിയ മൊയ്‌ദുവുമാണ് എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.